നാളെ മുതല്‍ ബാങ്കുകള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിയ്ക്കും

തിരുവനന്തപുരം : നാളെ മുതല്‍ കേരളത്തിലെ ബാങ്കുകള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കും. ഇതു സംബന്ധിച്ച് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് പുതിയ അഡ്വൈസറി പുറത്തിറക്കി, ഇതനുസരിച്ച് എല്ലാ ജില്ലകളിലും ബാങ്കുകള്‍ക്ക് രാവിലെ പത്തുമുതല്‍ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവും ആയിരിക്കും. കോവിഡ് കണ്ടെയിന്‍മെന്റ് സോണുകളില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങളനുസരിച്ചാണ് ബാങ്കുകള്‍ തുറക്കുന്നതും പ്രവര്‍ത്തിക്കുന്നതും.

സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനമാണ്, ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശി, പരിശോധനാഫലം നെഗറ്റീവായി രോഗമുക്തി നേടി. നിലവില്‍ 401 പേര്‍ ഇതുവരെ സുഖം പ്രാപിച്ചു. . 95 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News