ഈ പടച്ചോന്‍ വലിയൊരു സംഭവാ!, സിനിമ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്; വൈറലായി വീഡിയോ

കൊച്ചി:വളരെ കുറച്ച് സിനിമകള്‍ കൊണ്ടു തന്നെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് നൂറിന്‍ ഷെരീഫ്. നടിയുടേതായി നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ട്. ഇപ്പോഴിതാ സിനിമ ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. വാക്കുകള്‍ ഇങ്ങനെ

ജീവിതത്തിലെ ഒരു സന്തോഷ നിമിഷത്തിന്റെ വിഡിയോ പങ്കുവച്ച് യുവനടി നൂറിന്‍ ഷെരീഫ്. തന്റെ ചിത്രം ഉപയോഗിച്ചുള്ള പരസ്യ ഹോര്‍ഡിങ്‌സ് കണ്ടുനില്‍ക്കുന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയായിരുന്നു താരം.

ഈ പടച്ചോന്‍ വലിയൊരു സംഭവാ ! ചില കാര്യങ്ങള്‍ നമ്മള്‍ മറന്നാലും മൂപ്പര് മറക്കൂല .സിനിമ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്.

അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല.എല്ലാം നല്ലതിന് . ഇന്നിത് കണ്ടപ്പോള്‍ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വിഡിയോയില്‍ masha alla സ്വപ്നം കാണുക ! കട്ടക് അതിനു വേണ്ടി പണി എടുക്കുക . എന്നും ! എന്നെന്നും’. വിഡിയോ പങ്കുവച്ച് താരം കുറിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News