കൊച്ചി:മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് പ്രവീണ. സിനിമകളിലൂടെയും മിനിസ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ പ്രിയതാരമായി പ്രവീണ മാറിയിട്ട് നാളുകളായി. നിരവധി പുരസ്‌കാരങ്ങളും അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ നടിക്കുളള പുരസ്‌കാരത്തിനും പ്രവീണ അര്‍ഹയായിരുന്നു.
1998ല്‍ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രം അഗ്നി സാക്ഷി, 2008ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് താരത്തിന് പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.
ഇപ്പോഴിതാ സീരിയല്‍ ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം, വാക്കുകള്‍, സീരിയല്‍ ചെയ്യുന്നില്ലന്ന് കരുതി ഇരുന്നപ്പോളാണ് 3 മക്കളുടെയും അമ്മയുടെയും കഥ പറയുന്ന കസ്തുരിമാന്‍ എന്ന പരമ്പരയിലേക്ക് ക്ഷണം ലഭിച്ചത്. കഥയില്‍ പുതുമ ഉണ്ടെകില്‍ മാത്രമേ താന്‍ അഭിനയിക്കൂ എന്ന് അവരോട് ആവിശ്യപെട്ടിരിന്നു.
കഥയില്‍ വ്യത്യാസം ഉണ്ടെന്ന് കണ്ടപ്പോള്‍ അതില്‍ അഭിനയിക്കാന്‍ വന്നു. സിനിമയില്‍ നിരവധി താരങ്ങളുടെ അമ്മയായി ഇപ്പോള്‍ വേഷം ഇടാറുണ്ട്. ഇപ്പോളത്തെ പല സീരിയലുകളിലും അമിതമായ മേക്കപ്പാണ് അമ്മായി അമ്മക്കും ഒരു ലുക്കും വില്ലത്തിക്ക് വേറെ ഒരു ലുക്കും. ഓരോത്തര്‍ക്കും ഓരോ ലുക്ക് നല്‍കിയാണ് കഥ കൊണ്ട് പോകുന്നത് അങ്ങനെ ഉള്ളത് അംഗീകരിക്കാന്‍ കഴിയില്ല.
ഇതൊന്നും നടിമാര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യമല്ല. ചാനലുകള്‍ തമ്മില്‍ ഉള്ള റേറ്റിംഗിന് വേണ്ടി ചമയം ഇടണ്ട അവസ്ഥ തനിക്കും വന്നിട്ടുണ്ട് അതിലും ഭേദം പോയി ചാവുന്നതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ട്. അത് കൊണ്ടാണ് മിക്ക സീരിയലുകളും ഉപേക്ഷിക്കാന്‍ കാരണമെന്നും താരം പറയുന്നു.
പ്രമോദ് ആണ് പ്രവീണയുടെ ഭര്‍ത്താവ്. നാഷണല്‍ ബാങ്ക് ഓഫ് ദുബായ് ഓഫീസറാണ് അദ്ദേഹം. മകള്‍ ഗൗരി. കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെ ആണ് പ്രവീണ സിനിമ ജീവിതം ആരംഭിക്കുന്നത്.മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും പ്രവീണ വേഷമിട്ടിരുന്നു.ഹപ്പി സര്‍ദാര്‍ ആണ് പ്രവീണയുടേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം.
ബാംഗ്ലൂര്‍ ഡേയ്സില്‍ നസ്രിയയുടെ അമ്മ വേഷമാണ് ഞാന്‍ ആദ്യമായി ചെയ്ത അമ്മ വേഷം. തുടര്‍ച്ചയായി അമ്മ വേഷങ്ങള്‍ ക്ലിക്ക് ആയാല്‍ പിന്നെ വരുന്ന മിക്ക വേഷങ്ങളും അങ്ങനെയായിരിക്കും. അല്ലാതെ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ നോക്കി തിരഞ്ഞെടുക്കുന്നതല്ല.
തമിഴില്‍ ധീരന്‍ എന്ന ചിത്രത്തില്‍ കാര്‍ത്തിയുടെ അമ്മ വേഷം ചെയ്തു. ഇപ്പോഴുള്ള വയസിനെക്കാള്‍ കൂടുതല്‍ പ്രായമുള്ള കഥാപാത്രങ്ങളാണ് അധികവും ചെയ്യുന്നത്. പിന്നെ തുള്ളിച്ചാടി നടന്നിരുന്ന മനോഭാവം മാറി. കുറച്ച് കൂടെ പക്വതയോടെ കാര്യങ്ങള്‍ കാണാന്‍ തുടങ്ങി.
ഓരോ കഥാപാത്രങ്ങളും നമ്മുടെ ജീവിതത്തില്‍ ചെറിയ രീതിയിലാണെങ്കിലും സ്വാധീനം ചെലുത്തുമെന്ന് ാേന്നിയിട്ടുണ്ട്. ഇപ്പോള്‍ തുടര്‍ച്ചയായി അമ്മ വേഷങ്ങള്‍ ചെയ്യുന്നു. ഒരു പരിധി വരെ അമ്മയുടെ ഫിലീംഗ്സ് നമ്മളില്‍ കാണും.
വിവാഹശേഷം നടിമാര്‍ അഭിനയത്തില്‍ നിന്നും അപ്രതീക്ഷിതമാവുന്നത് അവരുടെ വ്യക്തിപരമായ തീരുമാനങ്ങള്‍ കൊണ്ടാണ്. ഒത്തിരിപേര്‍ വിവാഹശേഷം കൂടുതല്‍ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളിലേക്ക് കയറുകയാണ്. സിനിമ എന്നത് ഒരു ഓഫീസില്‍ പോവുന്ന ജോലി അല്ല.
പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യേണ്ടി വരും. ചില ഉത്തരവാദിത്തങ്ങള്‍ മാറ്റി വെക്കേണ്ടി വരും. അതെല്ലാം സാധിക്കുമെന്ന് ഉറപ്പുണ്ടെങ്കിലെ നമുക്ക് സിനിമയില്‍ തിരിച്ച് വരാന്‍ കഴിയുകയുള്ളു. കുടുംബ ജീവിതം ഒരിക്കലും അഭിനയ ജീവിതത്തിന് തടസമായ കാര്യമല്ല.
അതെല്ലം തികച്ചും വ്യക്തിപരമായ തീരുമാനങ്ങളാണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ വാസന്തി, അഗ്‌നിസാക്ഷിയിലെ തങ്കം, സ്വര്‍ണത്തിലെ രാധ അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ ഒരു പെണ്ണും രണ്ടാണും എന്ന ചിത്രത്തിലെ പങ്കിയമ്മ പിന്നെ ഇപ്പോള്‍ ചെയ്ത സുമേഷ് ആന്‍ഡ് രമേശിലെ ഉഷ. ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും കഥാപാത്രങ്ങളാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന് പ്രവീണ പറഞ്ഞിരുന്നു.