31.3 C
Kottayam
Saturday, September 28, 2024

കുറഞ്ഞ നിരക്കില്‍ നോണ്‍ എസി ‘വന്ദേ സാധാരണ്‍’; യാത്രാ റൂട്ടിൽ കേരളവും, പ്രത്യേകതകളേറെ

Must read

ന്യൂഡല്‍ഹി: കുറഞ്ഞ നിരക്കില്‍ ദീര്‍ഘ ദൂര യാത്ര ലക്ഷ്യം വെച്ച് വന്ദേ സാധാരണ്‍ ട്രെയിനുകള്‍ ഓടിക്കാന്‍ പദ്ധതിയിട്ട് ഇന്ത്യന്‍ റെയില്‍വേ. സ്ലീപ്പര്‍, ജനറല്‍ കോച്ച് സംവിധാനങ്ങളോടെ നോണ്‍ എസി ട്രെയിനുകള്‍ ഓടിക്കാനാണ് പദ്ധതി. കുറഞ്ഞ നിരക്കില്‍ മികച്ച യാത്ര എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് പദ്ധതിക്ക് രൂപം നല്‍കിയത്. ഏറ്റവും തിരക്കേറിയ സെക്ടറുകളിലായിരിക്കും നോണ്‍ എസി വന്ദേ സാധാരണ്‍ ട്രെയിനുകള്‍ ഓടിക്കുക. തെരഞ്ഞെടുത്ത ഒമ്പത് റൂട്ടുകളില്‍ എറണാകുളം-ഗുവാഹത്തിയും ഇടംപിടിച്ചിട്ടുണ്ട്.

65 കോടി ചെലവില്‍ ഐസിഎഫ് ചെന്നൈയിലാണ് ട്രെയിനിന്റെ നിര്‍മ്മാണം. ഈ വര്‍ഷം അവസാനത്തോടെ ആദ്യത്തെ റാക്കിന്റെ പണി പൂര്‍ത്തിയാകും. നേരെമറിച്ച്, സീറ്റ് ക്രമീകരണങ്ങള്‍ അടക്കം എസി വന്ദേ സാധാരൺ ട്രെയിന്‍ ഐസിഎഫില്‍ നിര്‍മ്മിക്കുന്നതിന് ഏകദേശം 100 കോടി രൂപ ചിലവ് വരും. ഏതാനും കോച്ചുകളില്‍ റിസര്‍വേഷന്‍ ഉണ്ടാവും. വന്ദേഭാരതിന്റെ വേഗതയില്‍ തന്നെയായിരിക്കും യാത്ര.

ബയോ വാക്വം ടോയിലറ്റ്, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഓരോ സീറ്റിലും ചാര്‍ജിംഗ് ഉള്‍പ്പെടെയുള്ള സംവിധാനം ഉണ്ടാവും. ഇതിന് പുറമേ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓരോ കോച്ചിലും സിസിവിടി സംവിധാനവും ഉണ്ടാവും. വന്ദേഭാരതിന് സമാനമായി ഓട്ടോമാറ്റിക് ഡോര്‍ സംവിധാനത്തോട് കൂടിയാണ് വന്ദേ സാധാരണ്‍ ട്രെയിനും എത്തുക.

ഇത് ആദ്യമായാണ് സിസിടിവി ക്യാമറകളും ബയോ വാക്വം ടോയിലറ്റുകളും ഓട്ടോമാറ്റിക് വാതിലുകളോടും കൂടി നോണ്‍ എസി ട്രെയിനുകള്‍ പുറത്തിറക്കുന്നത്. വന്ദേ സാധരന്‍ ട്രെയിനിനൊപ്പം, ഐസിഎഫില്‍ പ്രാദേശിക യാത്രയ്ക്കായി റെയില്‍വേ വന്ദേ മെട്രോയും നിര്‍മ്മിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ, കൊലപ്പെടുത്തിയത് വ്യോമാക്രമണത്തിലെന്ന് സൈന്യം

ടെൽ അവീവ് : ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തിൽ തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ അവകാശവാദം. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്. 3 പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള...

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

Popular this week