27.5 C
Kottayam
Sunday, June 7, 2026

കനത്ത മഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Must read

ആലപ്പുഴ: കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. താലൂക്കിലെ അങ്കണവാടികളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയാണ്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പിഎസ്‌സി, യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കഴിഞ്ഞ ദിവസം മാത്രം ജില്ലയിൽ ലഭിച്ചത് 145 മി.മീ മഴയാണ്. ജില്ലയിൽ രണ്ടുദിവസം കൂടി അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതിനാൽ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

ചെങ്ങന്നൂരിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മംഗലം പാലത്തിന് സമീപമുള്ള രണ്ട് കുടുംബങ്ങളിലെ 16 പേരെ മാറ്റി പാർപ്പിച്ചു. പമ്പാ നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. കുട്ടനാടൻ മേഖലയിലെ വെള്ളപ്പൊക്ക സാധ്യത മുന്നിൽ കണ്ട് തോട്ടപ്പള്ളി പൊഴി മുറിക്കാൻ കളക്ടർ നിർദേശം നൽകി. സ്പിൽവേ ചാനലിലെ ജലനിരപ്പ് നിരീക്ഷിക്കാൻ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി.

തോട്ടപ്പള്ളി സ്പിൽവേയുടെ 40 ഷട്ടറുകളിൽ 39 ഷട്ടറുകളും തുറന്നു. തണ്ണീർമുക്കം ബണ്ടിന്റെ 90 ഷട്ടറുകളും തുറന്നിട്ടുണ്ട്. ഹരിപ്പാട് 71 ലക്ഷം രൂപയുടെ കൃഷിനാശമാണ് ഇതുവരെ രേഖപ്പെടുത്തിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി താലൂക്കുകൾ കേന്ദ്രീകരിച്ചുകൊണ്ട് ചാർജ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഹരിപ്പാട്, കായംകുളം, ചേർത്തല മേഖലകളിൽ ദേശീയപാതയോരത്ത് വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. തീരപ്രദേശങ്ങളിൽ കടലേറ്റവും രൂക്ഷമാണ്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, ഒറ്റമശ്ശേരി, ചേർത്തല തുടങ്ങിയ ഭാഗങ്ങളിലാണ് കടലാക്രമണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week