33.4 C
Kottayam
Saturday, May 4, 2024

ഒമാനിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ? തീരുമാനമിങ്ങനെ

Must read

മസ്‍കത്ത്: പുതിയതരം കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ അടച്ചെങ്കിലും ഒമാനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ഈ മാസം 27 മുതല്‍ രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വൈറസിന്റെ പുതിയ മാറ്റം കൂടുതല്‍ അപകടകാരിയാണെന്ന സൂചനയില്ലെന്ന് ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സൗദി അറിയിച്ചു. നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്.
അതിര്‍ത്തികള്‍ അടച്ചെങ്കിലും ഒമാനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ല. അതേസമയം ഒമാനില്‍ ഈ മാസം 27 മുതല്‍ കോവിഡ് വാക്‌സിന്‍ വിതരണം  ആരംഭിക്കും. 15,000 ഡോസ് വാക്‌സിനാണ് ആദ്യ ഘട്ടത്തില്‍ രാജ്യത്ത് എത്തുന്നത്.

ആരോഗ്യ മന്ത്രി ആദ്യ ഡോസ് സ്വീകരിക്കും. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വികസിപ്പിച്ച വാക്‌സിനായിരിക്കും ഒമാനില്‍ വിതരണം ചെയ്യുന്നത്. 21 ദിവസത്തിന്റെ ഇടവേളകളിലായി രണ്ട് ഡോസ് വീതം ഒരാള്‍ക്ക് നല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week