28.2 C
Kottayam
Friday, June 5, 2026

‘ചിത്ര’ ത്തിന് ശേഷം ടെൻഷനില്ലാത്ത സിനിമ, മരയ്ക്കാറിനേക്കുറിച്ച് പ്രിയദർശൻ

Must read

കൊച്ചി:മരക്കാര്‍ (Marakkar) റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെ ചിത്രത്തെക്കുറിച്ച് തനിക്കുള്ള ആത്മവിശ്വാസം പങ്കുവച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ (Priyadarshan). മരക്കാര്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന് ടെന്‍ഷന്‍ ഇല്ലെന്നും കരിയറില്‍ ‘ചിത്ര’ത്തിനു ശേഷം അങ്ങനെ ഒരു സിനിമയെക്കുറിച്ച് തോന്നുന്നത് ഇപ്പോഴാണെന്നും പ്രിയന്‍ പറഞ്ഞു. മരക്കാര്‍ റിലീസിനോട് അനുബന്ധിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മരക്കാറിന്‍റെ കാര്യത്തില്‍ ടെന്‍ഷന്‍ ഇല്ല. ഈ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കും എന്നാണ് എന്‍റെ വിശ്വാസം. ചിത്രം സിനിമയുടെ റിലീസിന്‍റെ തലേന്ന് സിനിമ കണ്ടിട്ട് എന്‍റെ കാറില്‍ ഞാനും ലാലും കൂടി വരുമ്പോള്‍ ലാല്‍ എന്നോട് പറഞ്ഞു, ഈ സിനിമ നിന്‍റെ തൊപ്പിയില്‍ ഒരു തൂവല്‍ ആയിരിക്കുമെന്ന്. മറ്റെല്ലാ സിനിമകളും, കിലുക്കം പോലുള്ള ഹിറ്റ് സിനിമകള്‍ പോലും പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് ഒരു ഭയം എനിക്ക് ഉണ്ടായിരുന്നു. ആ ഭയമില്ലാതെ റിലീസ് ചെയ്‍ത ഒരു സിനിമ ചിത്രമായിരുന്നു. അതിനു ശേഷം ഭയമില്ലാതെ റിലീസ് ചെയ്യുന്ന ഒരു സിനിമയാണ് മരക്കാര്‍”, പ്രിയദര്‍ശന്‍ പറഞ്ഞു.

വലിയ കാന്‍വാസില്‍ എത്തുന്ന സിനിമകളെ പ്രേക്ഷകര്‍ പൊതുവെ താരതമ്യം ചെയ്യാറുള്ള തെലുങ്ക് ചിത്രം ബാഹുബലിയുമായി മരക്കാറിനുള്ള സാമ്യത്തെക്കുറിച്ചും വ്യത്യാസങ്ങളെക്കുറിച്ചും പ്രിയദര്‍ശന്‍ വ്യക്തമാക്കി. “ബാഹുബലിയും കുഞ്ഞാലിമരക്കാരും തമ്മില്‍ രണ്ട് പ്രധാന വ്യത്യാസങ്ങളാണുള്ളത്. ബാഹുബലി പൂര്‍ണ്ണമായും ഭാവനാസൃഷ്‍ടിയാണ്. ഇവിടെ ഒരല്‍പ്പം ചരിത്രമുണ്ട്. ബാഹുബലിയുടെയും മരക്കാരുടെയും കാന്‍വാസ് വലുപ്പത്തില്‍ ഒന്നുതന്നെയാണ്. ഫാന്‍റസിയില്‍ നമുക്ക് എന്ത് അതിരുകളെയും മറികടക്കാം. പക്ഷേ കണ്ടാല്‍ ‘ഇത് സംഭവിച്ചേക്കാം’ എന്നു തോന്നുന്ന ഒരു ബാലന്‍സ് മരക്കാറിലുണ്ട്. ഈ വ്യത്യാസമാണ് രണ്ട് ചിത്രങ്ങള്‍ക്കുമിടയില്‍ ഉള്ളത്”, പ്രിയദര്‍ശന്‍ പറഞ്ഞു. മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും പ്രിയദര്‍ശനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week