ന്യൂഡല്‍ഹി രാജ്യത്തിന്റെ എല്ലാം ഭാഗങ്ങളും കൊവിഡ് 19 ന്റെ പിടിയില്‍ ്അമര്‍ന്ന് ഭൂരിപക്ഷംസംസ്ഥാനങ്ങളും ലോക്ക് ഡൗണിലേക്ക് പോകുമ്പോഴും സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിയ്ക്കാതെ കേന്ദ്രം.അടിയന്തിരമായി സാമ്പത്തിക പാക്കേജിന്റെ ആവശ്യമില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം പിന്നീട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
രാജ്യത്തിന്റെ ബഹുഭൂരിപക്ഷം മേഖലയിലും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആദായനികുതി റിട്ടേണിന്റെയും ജിഎസ്ടി റിട്ടേണിന്റെയും തീയതികള്‍ നീട്ടി കേന്ദ്രസര്‍ക്കാര്‍. മാര്‍ച്ച് 31-നകം ആദായനികുതി റിട്ടേണ്‍ നല്‍കേണ്ടിയിരുന്നത് ജൂണ്‍ 30-ലേക്ക് നീട്ടി. ആദായനികുതിയുമായി ബന്ധപ്പെട്ട മറ്റ് സെറ്റില്‍മെന്റുകളും നോട്ടീസുകളും എല്ലാം ജൂണ്‍ 30-നകം തീര്‍പ്പാക്കിയാല്‍ മതി. ആദായനികുതി വൈകിയാലുള്ള പിഴ 12 ശതമാനത്തില്‍ നിന്ന് 9 ശതമാനമാക്കി കുറച്ചിട്ടുണ്ട്.
ഒപ്പം ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള അവസാന തീയതിയും ജൂണ്‍ 30- ആക്കി നീട്ടിയിട്ടുണ്ട്. ഇതിന് മുമ്പ് മാര്‍ച്ച് 31-നകം ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കണമെന്നാണ് അന്തിമനിര്‍ദേശം നല്‍കിയിരുന്നത്.
ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30 ആക്കി ദീര്‍ഘിപ്പിച്ചു. ജിഎസ്ടി റിട്ടേണ്‍ നല്‍കാന്‍ വൈകുന്ന ചെറു കമ്പനികള്‍ക്ക്, അതായത് ടേണോവര്‍ അഞ്ച് കോടി രൂപയില്‍ താഴെയുള്ള കമ്പനികള്‍ക്ക് ലേറ്റ് ഫീയോ, പിഴയോ, ഇതിന്റെ പലിശയോ ഈടാക്കില്ലെന്നും ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ ടേണോവറുള്ള കമ്പനികള്‍ക്ക് പിഴയും ലേറ്റ് ഫീയും ഉണ്ടാകില്ല. പക്ഷേ, ഇതിന്റെ പലിശ നല്‍കേണ്ടി വരും.
വിവാദ് സെ വിശ്വാസ് പ്രകാരം കേസുകള്‍ നികുതി അടച്ച് ഒത്തുതീര്‍പ്പാക്കാനും ജൂണ്‍ 30 വരെ സമയം നല്‍കും.
ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചാല്‍ മാത്രം പോരാ, ഇത് നേരിടാന്‍ വേണ്ട സാമ്പത്തിക സഹായം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുകയും വേണമെന്ന് ധനമന്ത്രി തോമസ് ആവശ്യപ്പെട്ട സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചിരുന്നു.ക്ഷേമപെന്‍ഷനുകള്‍ക്ക് അടക്കം സാമ്പത്തിക സഹായം നല്‍കേണ്ട അത്യാവശ്യമുണ്ട്. ദിവസക്കൂലിക്കാരായ ജനങ്ങള്‍ക്ക് അടിയന്തര ധനസഹായം എത്തിക്കേണ്ടതുണ്ട്. ഒരു നാടിനെ പട്ടിണിയിലിടാനാകില്ലെന്നും ഐസക്ക് വ്യക്തമാക്കി.സര്‍ക്കാര്‍-സ്വകാര്യസ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതോടെനിത്യനിദാന ചെലവുകള്‍ക്ക് പോലും പണമില്ലാതെ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണ്. നികുതി പിരിവടക്കം വരുമാന സ്രോതസുകളും എറെക്കുറെ അടഞ്ഞ അവസ്ഥയാണ്.പ്രത്യേക പാക്കേജ് ഉടന്‍വേണ്ടെന്ന കേന്ദ്രതീരുമാനം സംസ്ഥാനങ്ങള്‍ക്ക് വലിയ തിരിച്ചടിയാവും സൃഷ്ടിയ്ക്കുക.