24.3 C
Kottayam
Saturday, June 6, 2026

‘യേശുദാസിന്റെ പാട്ട് വേണ്ട, ലക്ഷങ്ങൾ നഷ്ടമായിട്ടും തീരുമാനം മാറ്റിയില്ല’; നിർമാതാവ് പറയുന്നു

Must read

കൊച്ചി:1999 ൽ റിലീസ് ചെയ്ത ചിത്രമാണ് മഴവില്ല്. കുഞ്ചാക്കോ ബോബൻ, വിനീത്, പ്രവീണ, പ്രീതി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ബോക്സ് ഓഫീസിൽ വിജയമായിരുന്നില്ലെങ്കിലും സിനിമയിലെ ​ഗാനങ്ങൾ വളരെ ശ്രദ്ധ പിടിച്ചു പറ്റി. സന്തോഷകരമായ ജീവിതം നയിച്ചിരുന്ന ദമ്പതികൾക്കിടയിലേക്ക് ഒരു സുഹൃത്ത് കടന്നു വന്നതോടെ ഉണ്ടായ സംഭവങ്ങളായിരുന്നു സിനിമയുടെ ഇതിവൃത്തം. ചെറിയാൻ പോൾ, സേവി മനോ മാത്യു എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. ​

ഇപ്പോഴിതാ സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് നിർമാതാവ് സേവി മനോ മാത്യു. സിനിമയിൽ യേശുദാസ് പാടിയ പാട്ട് ഉപയോ​ഗിക്കാതെ ട്രാക്ക് പാടിയ ​ഗായകൻ ശ്രീനിവാസന്റെ പാട്ട് ഉപയോ​ഗിച്ചതിനെ പറ്റിയാണ് ഇദ്ദേഹം സംസാരിച്ചത്. ​ഗാന രം​ഗത്തെ അവസാന വാക്കായി യേശുദാസ് നിലനിൽക്കുന്ന സമയത്താണ് ഇദ്ദേഹത്തിന്റെ പാട്ട് വേണ്ടെന്ന് നിർമാതാവ് തീരുമാനിച്ചത്. മോഹൻ സിത്താര ആയിരുന്നു സിനിമയുടെ സം​ഗീത സംവിധാനം ചെയ്തത്.

പാട്ടിന് ഇത്രയും പ്രാധാന്യമുള്ള സിനിമ ആയതിനാൽ മോഹൻസിത്താരയെ മാറ്റി വേറൊരു സം​ഗീത സംവിധായകനെ വെക്കണം എന്ന് എല്ലാവരും പറഞ്ഞിരുന്നു. എല്ലാവരും പറഞ്ഞത് മോഹനെ മാറ്റണമെന്നാണ് അതുകൊണ്ട് പാട്ട് ​ഗംഭീരമാക്കണം എന്ന് ഞാൻ മോഹനോട് പറഞ്ഞു. അതിമനോ​ഹരമായി എല്ലാ പാട്ടും ഒന്നിനാെന്ന് മെച്ചമായി ചെയ്തു. ഞാനന്ന് പറഞ്ഞത് മോഹൻ പിന്നീട് മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

‘യം​ഗ്സ്റ്റേർസിന് വേണ്ടി ഉണ്ടാക്കിയതായിരുന്നു സിനിമ. സ്ക്രിപ്റ്റിന്റെ പേരായ്മ മൂലം തട്ടിക്കൂട്ട് പോലെ ആയി. അന്ന് ഓഡിയോയ്ക്ക് ഭയങ്കര പൈസ കിട്ടുന്ന സമയം ആണ്. പുള്ളിമാൻ കിടാവേ എന്ന ദാസേട്ടന്റെ പാട്ടിന്റെ ട്രാക്ക് ശ്രീനിവാസിനെകൊണ്ടാണ് പാടിച്ചത്. അന്ന് ഒരു പാട്ടെങ്ങാനും പുള്ള പാടിയിട്ടുണ്ട്. പ്രശസ്തനായിട്ടില്ല. പുള്ളിമാൻ കിടാവേ ദാസേട്ടൻ പാടിയത് കേട്ടപ്പോൾ എനിക്കതൊട്ടും സുഖമായില്ല’

- Advertisement -

‘പക്ഷെ ശ്രീനിവാസൻ പാടിയ പാട്ട് ഭയങ്കര രസമായിട്ട് തോന്നി. വിഷ്വലിൽ ശ്രീനിവാസൻ പാടിയത് വെക്കാമെന്ന് ഞാൻ പറഞ്ഞു. കേൾപ്പിച്ച ആൾ‌ക്കാർ എല്ലാം, പാട്ട് ഇതാണ് നല്ലത്, പക്ഷെ ദാസേട്ടന്റെ പാട്ട് മാറ്റിയാൽ പ്രശ്നമാവില്ലേ എന്ന് ചോദിച്ചു. ഞാൻ പാട്ട് വാങ്ങിയ ജോണിയെ വിളിച്ചു. 25 ലക്ഷമാണ് സിനിമയിലെ പാട്ടിന് വില പറഞ്ഞിരുന്നത്’

- Advertisement -

‘ദാസേട്ടന്റെ പാട്ട് സിനിമയിലെ വിഷ്വലിൽ ഇല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ കുറയ്ക്കുമെന്ന് പറഞ്ഞു. ഞാനുമായി സംസാരമായി. അങ്ങനെ അഞ്ച് ലക്ഷം രൂപ കുറച്ചാണ് എനിക്ക് തന്നത്. ഇത് ശ്രീനിക്കറിയാമായിരുന്നു. എവിടെയോ ഒരു പരിപാടിയിൽ വെച്ച് ശ്രീനിവാസനെ കണ്ടപ്പോൾ പണ്ടിങ്ങനെ ഒരു സംഭവം നടന്നത് ഓർമ്മയുണ്ടോ എന്ന് ചോദിച്ചു’

‘ഞാനത് വിട്ടു പോയിരുന്നു. ഞാൻ ഭയങ്കര അത്ഭുതത്തോടെ കണ്ട ആളാണ്, അഞ്ച് ലക്ഷം രൂപ കളഞ്ഞിട്ട് പോലും പുള്ളി എനിക്ക് വേണ്ടി ആ പാട്ട് തന്നു എന്ന് പുള്ളി ഒപ്പമുള്ളവരോട് പറഞ്ഞു,’ സേവി മനോ മാത്യു പറഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week