23.9 C
Kottayam
Thursday, June 4, 2026

ഇന്ന് കടകളില്ല,വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം

Must read

തിരുവനന്തപുരം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരത്തിന് ആഹ്വാനം നല്‍കി. വ്യാപാരികളോട് സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചാണ് സമരം. പ്രാദേശിക കേന്ദ്രങ്ങളില്‍ ഉപവാസ സമരവും പ്രഖ്യാപിച്ചിട്ടുണ്ട് . മാനദണ്ഡം പാലിച്ചുകൊണ്ട് എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണം എന്നതാണ് പ്രധാന ആവശ്യം . ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക , വ്യാപാരികള്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട് .

അതേസമയം, സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും.ജില്ലകളിലെ സാഹചര്യം വിലയിരുത്തിയ ശേഷമാകും ഇളവുകള്‍ തീരുമാനിക്കുക.

ടിപിആര്‍ കുറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കില്ല. ഇപ്പോഴത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചയോ അതിലധികമോ നീളാനാണ് സാധ്യത. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശങ്ങള്‍ തീരുമാനിക്കാന്‍ ഉള്ള ടിപിആര്‍ പരിധി 15 ആക്കി കുറച്ചേക്കും. ഇതോടെ കൂടുതല്‍ മേഖലകള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആകും. ജില്ലകളിലെ വാക്സിനേഷന്‍, കൊവിഡ് പരിശോധനകള്‍, പ്രതിരോധ നടപടികള്‍ എന്നിവയും ചര്‍ച്ച ചെയ്യും.

സംസ്ഥാനത്ത് ഇന്നലെ 8037 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545, കാസര്‍ഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

- Advertisement -

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,134 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,36,36,292 സാമ്പിളുകളാണ് പരിശോധിച്ചത്.

- Advertisement -

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,818 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7361 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 624 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 917, പാലക്കാട് 496, മലപ്പുറം 862, കോഴിക്കോട് 741, തിരുവനന്തപുരം 648, കൊല്ലം 739, എറണാകുളം 689, കണ്ണൂര്‍ 506, ആലപ്പുഴ 527, കാസര്‍ഗോഡ് 359, കോട്ടയം 346, പത്തനംതിട്ട 232, ഇടുക്കി 164, വയനാട് 135 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, എറണാകുളം 7, പാലക്കാട് 6, തിരുവനന്തപുരം 3, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍ 2 വീതം, ഇടുക്കി, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,346 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1209, കൊല്ലം 1290, പത്തനംതിട്ട 459, ആലപ്പുഴ 607, കോട്ടയം 300, ഇടുക്കി 318, എറണാകുളം 1105, തൃശൂര്‍ 1513, പാലക്കാട് 943, മലപ്പുറം 1188, കോഴിക്കോട് 1041, വയനാട് 314, കണ്ണൂര്‍ 406, കാസര്‍ഗോഡ് 653 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,00,626 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,66,806 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

- Advertisement -

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,94,627 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,70,055 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,572 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1869 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

Popular this week