കടക്ക് പുറത്തെന്ന് ഗവർണർ; രാഹുൽ ഗാന്ധി അടക്കമുള്ളവർക്ക് ഇടമില്ല; വേദിയിൽ കാബിനറ്റ് മാത്രം മതിയെന്ന് ഗവർണർ

തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന സത്യപ്രതി ജ്ഞാചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവരും മാത്രം വേദിയിൽ മതിയെന്ന് ഗവർണർ. ഇക്കാര്യം ഉറപ്പുവരുത്താൻ ഗവർണർ രാജേന്ദ്ര ആർലേക്കർ ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി നിർദേശം നൽകി.

സത്യപ്രതിജ്ഞാചടങ്ങിൽ മുഖ്യമന്ത്രിയും കാബിനറ്റ് അംഗങ്ങളും മാത്രമേ വേദിയിലുണ്ടാകാവൂ എന്നാണ് പ്രോട്ടക്കോൾ. തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് വേദിയിൽ ഇരിപ്പിടം നൽകിയിരു ന്നു. എന്നാൽ, ഇത്തവണ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടക്കമുള്ള നേതാക്കൾക്കും സദസ്സിലായിരിക്കും ഇരിപ്പിടം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News