28.8 C
Kottayam
Thursday, June 4, 2026

ഇന്ത്യയില്‍ ദരിദ്രരില്ലാത്ത ഏക ജില്ല കോട്ടയം,കേരളത്തിൽ കൂടുതൽ ഇടുക്കിയിൽ

Must read

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദരിദ്രരില്ലാത്ത ഏക ജില്ല കോട്ടയം. കേരളത്തില്‍ ദരിദ്രരായവര്‍ ഏറ്റവും കൂടുതലുള്ള ജില്ല ഇടുക്കിയാണ്.1.6 ശതമാനം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ഉള്ള ജില്ല ഉത്തര്‍പ്രദേശിലെ ശ്രവസ്തിയാണ്, 74.38 ശതമാനം. കേരളത്തില്‍ ഇടുക്കി കഴിഞ്ഞാല്‍ ദരിദ്രര്‍ കൂടുതല്‍ ഉള്ള ജില്ല മലപ്പുറമാണ് 1.11 ശതമാനം.

കേരളത്തിലെ ജില്ലകളിലെ ദരിദ്രരായവര്‍

ഇടുക്കി – 1.6 %
മലപ്പുറം -1.11 %
തിരുവനന്തപുരം -1.08 %
കാസര്‍കോട് -1.00 %
പത്തനംതിട്ട -0.83 %
കൊല്ലം -0.72 %
ആലപ്പുഴ -0.71%
പാലക്കാട് -0.62 %
കണ്ണൂര്‍ -0.44 %
തൃശൂര്‍ -0.33 %
കോഴിക്കോട് -0.26 %
എറണാകുളം -0.10 %
കോട്ടയം -0 %

- Advertisement -

ശിശുമരണ നിരക്ക്

- Advertisement -

ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്, 0.19 ശതമാനം. ഗോവയിലും ശിശുമരണ നിരക്ക് കുറവാണ്. 0.57 ശതമാനം. ശിശുമരണ നിരക്ക് കൂടുതലുള്ളത് ഉത്തര്‍പ്രദേശിലാണ്. 4.97 ശതമാനം. ബിഹാറില്‍ 4.58 ശതമാനവും.

പോഷകാഹാര പ്രശ്‌നം

പോഷകാഹാര പ്രശ്‌നം ഏറ്റവും കൂടുതലുള്ളത് ബിഹാറിലാണ്, 51.88 ശതമാനം. 47.99 ശതമാനമാണ് ജാര്‍ഖണ്ഡിലെ പോഷകാഹാര പ്രശ്‌നം. പോഷകാഹാര പ്രശ്‌നം ഏറ്റവും കുറവുള്ളത് സിക്കിമിലാണ്, 13.32 ശതമാനം. കേരളത്തില്‍ പോഷകാഹാര കുറവ് 15.29 ശതമാനം.

- Advertisement -

സ്‌കൂള്‍ വിദ്യാഭ്യാസം

സ്‌കൂള്‍ വിദ്യാഭ്യാസ പ്രശ്‌നം ഏറ്റവും കുറവുള്ളത് കേരളത്തിലാണ്, 0.54 ശതമാനം. ഹിമാചല്‍ പ്രദേശില്‍ 0.89 ശതമാനം. കൂടുതലുള്ളത് ബിഹാറിലാണ് 12.57 ശതമാനം. യുപിയില്‍ ഇത് 11.9 ശതമാനമാണ്.

ശുദ്ധജല ലഭ്യത

ശുദ്ധജല ലഭ്യത പ്രശ്‌നം ഏറ്റവും കുറവുള്ള സംസ്ഥാനം ബിഹാര്‍ ആണ്, 2.34 ശതമാനം. കേരളത്തില്‍ ഇത് 5.91 ശതമാനമാണ്. ശുദ്ധജല ലഭ്യത പ്രശ്‌നം ഏറ്റവും കൂടുതലുള്ള ജില്ല മണിപ്പൂരാണ്, 60.8 ശതമാനം. മേഘാലയില്‍ ഇത് 33.52 ശതമാനം.

ശുചിത്വ പ്രശ്‌നം

ശുചിത്വ പ്രശ്‌നം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. 1.86 ശതമാനം മാത്രമാണ് കേരളത്തിലെ ശുചിത്വപ്രശ്‌നം. കേരളത്തിന് പിന്നില്‍ രണ്ടാമതായുള്ളത് സിക്കിം ആണ്, 10.42 ശതമാനം. ശുചിത്വ പ്രശ്‌നം ഏറ്റവും കൂടുതലുള്ളത് ജാര്‍ഖണ്ഡിലാണ്, 75.38 ശതമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week