28.2 C
Kottayam
Friday, June 5, 2026

‘സോളാ‍ർ കേസിൽ തുടരന്വേഷണം വേണ്ട’മുഖ്യമന്ത്രി രാജിവെയ്ക്കണം;മലക്കം മറിഞ്ഞ് യുഡിഎഫ്

Must read

തിരുവനന്തപുരം: സോളാർ കേസിൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ നിന്ന് മലക്കം മറിഞ്ഞ് പ്രതിപക്ഷം. സോളാറിലെ സിബിഐ റിപ്പോ‍ർട്ടിൽ അന്വേഷണം വേണ്ട. റിപ്പോർട്ടിലെ കണ്ടെത്തലുകളെ സ്വാഗതം ചെയ്യുന്നുവെന്നും സിബിഐ അന്വേഷണത്തിൽ നടപടി മതിയെന്നും യുഡിഎഫ് കൺവീന‍ർ എം എം ഹസ്സൻ പറഞ്ഞു. ഇനി തുടരന്വേഷണം ആവശ്യമില്ല. സിബിഐയേക്കാൾ വലിയ അന്വേഷണ ഏജൻസി വേറെയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സോളാർ പീഡനക്കേസിൽ കുറ്റകരമായ ഗൂഢാലോചന തെളിഞ്ഞു. ഗൂഡാലോചനയിൽ മുഖ്യമന്ത്രിയും ഗണേഷ് കുമാറും പങ്കാളികളാണ്. സിബിഐ കണ്ടെത്തലിൽ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. ഇനി ഒരു അന്വേഷണത്തിന്റെ ആവശ്യമില്ല.

അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കത്ത് നൽകില്ല. എന്നാൽ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കും. ഒക്ടോബർ 18 ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും. സമരത്തിൽ 50000 പേർ പങ്കെടുക്കും. പഞ്ചായത്ത് തലത്തിൽ പ്രചാരണ ജാഥ സംഘടിപ്പിക്കുമെന്നും എം എം ഹസ്സൻ പറഞ്ഞു.

ജൂൺ 19ന് സോളാ‍ർ കേസിൽ സിബിഐ അന്വേഷണ റിപ്പോ‍ർട്ട് ലഭിച്ചിട്ടും മുഖ്യമന്ത്രി റിപ്പോ‍ർട്ട് ലഭിച്ചില്ലെന്ന് സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് യു‍ഡിഎഫിന്റെ ആരോപണം. ഗണേഷ് കുമാർ വഞ്ചകനും സാമൂഹ്യവിരുദ്ധനുമാണ്. ഗണേഷ് കുമാറിനെ ഒരിക്കലും യുഡിഎഫിൽ എടുക്കില്ലെന്നും എം എം ഹസ്സൻ പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി വികാരവും ഭരണ വിരുദ്ധ വികാരവും പ്രതിഫലിച്ചതായാണ് യുഡിഎഫ് വിലയിരുത്തൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week