KeralaNews

ഉത്സവപ്പറമ്പിലേക്ക് മുസ്ലിങ്ങൾക്ക് പ്രവേശനമില്ല, ക്ഷേത്ര കമ്മിറ്റിയ്ക്കെതിരെ രൂക്ഷ വിമർശനം

കണ്ണൂർ: ഉത്സവപ്പറമ്പിലേക്ക് മുസ്ലിങ്ങൾക്ക് വിലക്കേർപ്പെടുത്തിയുള്ള ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുന്നു. കണ്ണൂർ പയ്യന്നൂർ മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്ലിങ്ങൾക്ക് വിലക്കേർപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചത്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് സമാനമായ ബോർഡ് ഇവിടെ സ്ഥാപിച്ചിരുന്നു.

മലബാറിലെ കളിയാട്ട കാവുകളിൽ ജാതിമതങ്ങൾക്ക് അതീതമായി ആളുകൾ ഒത്തുകൂടാറുണ്ട്. എന്നാൽ ആ സങ്കൽപ്പം തന്നെ ഇല്ലാതാക്കുകയാണ് മല്ലിയോട്ട് പാലോട്ട് കാവിൽ പ്രത്യക്ഷപ്പെട്ട ബോർഡ്. കാവിലെ വിഷു കൊടിയേറ്റുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്ലീംങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കൊണ്ടാണ് ക്ഷേത്രത്തിന് പരിസരത്ത് ബോർഡ് ഉയർന്നത്. ഏപ്രിൽ 14 മുതൽ 19 വരെ നീണ്ട് നിൽക്കുന്ന ഉത്സവ സമയത്താണ് മുസ്സീങ്ങൾക്ക് കാവിനകത്തേക്ക് വിലക്ക് ഏർപ്പെടുത്തിയത്. ക്ഷേത്രം ഭാരവാഹികളുടെ വിവേചനപരമായ നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്.

കഴിഞ്ഞ വർഷവും ഇതേ സമയത്ത് സമാനമായ ബോർഡ് ക്ഷേത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വർഷങ്ങളായി ഇങ്ങനെ ബോർഡ് വെയ്ക്കാറുണ്ടെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നുമാണ് ക്ഷേത്രം കമ്മിറ്റിയുടെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker