25.2 C
Kottayam
Tuesday, June 16, 2026

2600 കോടി കാഴ്‌ചകള്‍; ഐപിഎല്‍ 2024 കണക്കുകള്‍ പുറത്തുവിട്ട് ജിയോസിനിമ, ഏറ്റവുമധികം ആളുകള്‍ കണ്ട കളികള്‍ ഇവയാണ്‌

Must read

മുംബൈ: ഐപിഎല്‍ 2024 സീസണിലെ ഓണ്‍ലൈന്‍ കാഴ്‌ചക്കാരുടെ കണക്കുകള്‍ പുറത്തുവിട്ട് മത്സരങ്ങളുടെ സ്ട്രീമിങ് പാര്‍ട്‌ണര്‍മാരായിരുന്ന ജിയോസിനിമ. 2023 സീസണിനേക്കാള്‍ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ 53 ശതമാനം വളര്‍ച്ചയാണ് ഇത്തവണ ഐപിഎല്ലില്‍ രേഖപ്പെടുത്തിയത് എന്ന് ജിയോസിനിമ അവകാശപ്പെടുന്നു. ആകെ 35,000 കോടി മിനുറ്റ് കാഴ്‌ചയുമുണ്ടായി. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024ന്‍റെ ഔദ്യോഗിക ഡിജിറ്റല്‍ സ്ട്രീമിങ് പാര്‍ട്‌ണര്‍മാരായിരുന്നു ജിയോ സിനിമ. ഐപിഎല്‍ 17-ാം സീസണ്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ മികച്ച കണക്കുകളാണ് ജിയോസിനിമയ്ക്ക് നല്‍കിയത്. ഐപിഎല്‍ 2023 സീസണിനെ അപേക്ഷിച്ച് കാഴ്ചക്കാരുടെ എണ്ണം 53 ശതമാനം വര്‍ധിച്ചു.

ഈ സീസണില്‍ 2600 കോടി വ്യൂകളാണ് രേഖപ്പെടുത്തിയത് എന്നാണ് ജിയോ സിനിമയുടെ അവകാശവാദം. ഇതോടൊപ്പം ജിയോസിനിമയുടെ റീച്ചിലും വലിയ വളര്‍ച്ചയുണ്ടായി. 38 ശതമാനം ഉയര്‍ന്ന് 62 കോടിയിലധികമായി ജിയോസിനിമയുടെ റീച്ച്. രാജ്യത്ത് ക്രിക്കറ്റ് ഓണ്‍ലൈനില്‍ കാണാനുള്ള ആരാധകരുടെ വലിയ താല്‍പര്യം ഇത് വ്യക്തമാക്കുന്നു. 

12 ഭാഷകളില്‍ ഐപിഎല്‍ 2024 സീസണ്‍ സംപ്രേഷണം ചെയ്യാനായതും 4K ദൃശ്യമികവും മള്‍ട്ടിക്യാം സംവിധാനവും എആര്‍, വിആര്‍ സാങ്കേതികവിദ്യയും 360 ഡിഗ്രി കാഴ്‌ചാനുഭവവും കാഴ്ചക്കാരുടെ എണ്ണം വര്‍ധിക്കുന്നതിന് ഇടയാക്കിയതായി ജിയോ കണക്കാക്കുന്നു. സാങ്കേതികപരമായി മത്സരങ്ങളുടെ സംപ്രേഷണം കൂടുതല്‍ മികവുറ്റതായതോടെ ശരാശരി കാഴ്‌ചാസമയം 2023 സീസണിലെ 60 മിനുറ്റില്‍ നിന്ന് 75ലേക്ക് ഇക്കുറി ഉയരുകയും ചെയ്തു. സീസണിലെ ഉദ്ഘാടന മത്സരത്തില്‍ തന്നെ 11.3 കോടിയിലധികം കാഴ്ചക്കാരെ ആകര്‍ഷിച്ചാണ് ജിയോസിനിമ തുടങ്ങിയത്. ഐപിഎല്‍ 2023 സീസണിലെ ആദ്യ മത്സരത്തേക്കാള്‍ 51 ശതമാനം അധികമായിരുന്നു ഇത്. 

- Advertisement -

കായികരംഗത്തെ സ്ട്രീമിങ് ജിയോസിനിമ കൂടുതല്‍ കരുത്തുറ്റതാക്കുകയാണ്. വരാനിരിക്കുന്ന പാരിസ് ഒളിംപിക്സ് ജിയോസിനിമയാണ് ഇന്ത്യയില്‍ ലൈവ്സ്ട്രീമിങ് ചെയ്യുക. 

- Advertisement -

പ്ലേ ഓഫിനപ്പുറം കടക്കാനായില്ലെങ്കിലും വിരാട് കോഹ്ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ കളികളാണ് ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട് കളികളുടെ പട്ടികയിലുള്ളത്.ആര്‍.സി.ബിയുടെ അഞ്ചു കളികളും 20 കോടിയ്ക്കു മുകളില്‍ ആളുകള്‍ കണ്ടു.ടീമിന് കപ്പടിയ്ക്കാനായില്ലെങ്കിലും ഏറ്റവും കൂടുതല്‍ റണ്‍ നേടിയതിനുള്ള ഓറഞ്ച് ക്യാപ് കോഹ്ലി സ്വന്തമാക്കിയിരുന്നു.

തല ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കളികള്‍ക്കും കാഴ്ചക്കാര്‍ ഏറെയായിരുന്നു.ധോണിയും കോഹ്ലിയും കളത്തിലിറങ്ങിയ ബാംഗ്ലൂര്‍-ചെന്നൈ പോരാട്ടമാണ് ഏറ്റവുമധികം ആളുകള്‍ കണ്ട പോരാട്ടം.38 കോടി ആളുകളാണ് തത്സമയം കളി കണ്ടത്.മലയാളിയുടെ പ്രിയ താരം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ബാംഗ്ലൂരുമായി പോരടിച്ചപ്പോള്‍ 23 കോടി ആളുകള്‍ കളി കണ്ടിട്ടുണ്ട്.

ഏറ്റവുമധികം ആളുകള്‍ കണ്ട കളികള്‍ ഇവയാണ്‌

- Advertisement -

1.ആര്‍.സി.ബി-സി.എസ്.കെ- 38 കോടി
2.എസ്.ആര്‍എച്ച് -മുംബൈ ഇന്ത്യന്‍സ് 28.6
3.സി.എസ്.കെ-ഗുജറാത്ത് ടൈറ്റന്‍സ് 25.2 കോടി
4.ആര്‍സി.ബി- പഞ്ചാബ് 24 കോടി
5.സി.എസ്.കെ.-ഡല്‍ഹി 24 കോടി
6.ആര്‍.സി.ബി-രാജസ്ഥാന്‍ 23 കോടി
7.ആര്‍.സി.ബി-ലഖ്‌നൗ-22.5 കോടി
8.ആര്‍.സി.ബി-കൊല്‍ക്കത്ത 21.8 കോടി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിജെപി നേതാവ് എൻ.ഹരി റബർ ബോർഡ് ചെയർമാൻ; ബോര്‍ഡ് തലപ്പത്തെ ആദ്യ രാഷ്ട്രീയ നേതാവ്‌

ന്യൂഡൽഹി: റബർ ബോർഡിന്റെ പുതിയ ചെയർമാനായി കോട്ടയം ബിജെപി മേഖല പ്രസിഡന്റും റബർ ബോർഡ് അംഗവുമായ എൻ. ഹരിയെ നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. റബർ ബോർഡിന്റെ തലപ്പത്ത് ഇതാദ്യമായാണ്...

‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച സർക്കാർ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നും അതിനാൽ ഇത് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കൊച്ചി സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ്...

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എത്ര കാലത്തേക്കാണ് സസ്‌പെൻഷൻ വ്യക്തമാക്കിയിട്ടില്ല. എസ്‌ഐടി കുറ്റപത്രം വന്നതിന്...

കെ.ബി. ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണങ്ങൾ: വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: ജിഎസ്ടിയിൽ ഉണ്ടായ മാറ്റമാണ് വ്യത്യസ്ത വിലയിൽ കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ ഇടയാക്കിയതെന്ന്‌ മുൻ ഗതാഗത വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ. പരിവാഹൻ സൈറ്റിൽ വില വ്യത്യാസം ഉണ്ടെങ്കിൽ അവരോട് ചോദിക്കണമെന്നും...

തമിഴ്‌നാട്ടിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; ബീഹാർ സ്വദേശി അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്നുവായസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്‌കോട്ട് വ്യവസായിക മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ ഉപദ്രവിച്ചുകൊന്ന ബീഹാർ സ്വദേശിയായ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബീഹാർ...

Popular this week