കണ്ണനിത് ഭക്തരില്ലാത്ത വിഷു,ഗുരുവായൂരില്‍ ഭക്തരെ പൂര്‍ണമായി ഒഴിവാക്കി വിഷുക്കണി ദര്‍ശനം

<p>ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പൂര്‍ണമായ വിലക്ക് ഏര്‍പ്പെടുത്തി. ക്ഷേത്രത്തിന്റെ നാലു നടകളുടെ ഗേറ്റിനുള്ളിലേക്കു പോലും ഭക്തരെ പ്രവേശിപ്പിക്കില്ല. സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതിനെത്തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ജീവനക്കാരുടെ എണ്ണത്തിലും കലക്ടര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ പൂജയ്‌ക്കെത്തുന്നവരുടേയും മറ്റു ജോലിക്കാരുടേയും പട്ടിക പൊലീസിനു കൈമാറാന്‍ നിര്‍ദേശമുണ്ട്. ഇന്നു മുതല്‍ ലിസ്റ്റിലുള്ള ജീവനക്കാരെ മാത്രമേ കയറ്റി വിടുകയുള്ളു.</p>

<p>ക്ഷേത്രത്തിലെ ഡ്യൂട്ടിക്കാരായ വിരലിലെണ്ണാവുന്ന ശാന്തിക്കാര്‍ക്കും പാരമ്പര്യക്കാര്‍ക്കും മാത്രമാണ് ഇന്ന് വിഷുക്കണി ദര്‍ശിക്കാന്‍ അവസരം ഉണ്ടായത്. ക്ഷേത്ര ചരിത്രത്തില്‍ ആദ്യമെന്നോണമാണ് ഭക്തരില്ലാതെ വിഷുക്കണി ദര്‍ശനം നടത്തുന്നത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News