29.4 C
Kottayam
Saturday, June 6, 2026

ബലക്ഷയമില്ല, അറ്റകുറ്റപ്പണി വേണ്ട;കൊച്ചി മെട്രോ തൂണിന് പുറത്തെ വിള്ളലിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ

Must read

കൊച്ചി : ആലുവയിൽ കൊച്ചി മെട്രോ തൂണിന്‍റെ പുറത്തുള്ള വിള്ളലിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ. മെട്രോ തൂണിന് ബലക്ഷയമില്ലെന്നും അറ്റകുറ്റപ്പണികളുടെ ആവശ്യമില്ലെന്ന് പരിശോധനയിൽ വ്യക്തമായെന്നും മെട്രോ കമ്പനി അറിയിച്ചു. ഇടപ്പള്ളി പത്തടിപ്പാലത്തെ തൂണിനുണ്ടായ തകരാർ ഒരാഴ്ചയ്ക്കകം പൂർണ്ണമായി പരിഹരിക്കാനുള്ള നടപടികളും പൂർത്തിയായി.

ആലുവ ബൈപ്പാസിൽ പില്ലർ നമ്പർ 44 ലിലാണ് വിള്ളൽ. തൂണിന് ചുറ്റും വിടവാണ് കാണാനാകുക. പത്തടിപ്പാലത്തെ തൂണിന്‍റെ പ്രശ്നങ്ങൾ ചർച്ചയായ പശ്ചാത്തലത്തിൽ നാട്ടുകാരാണ് ഇക്കാര്യം മെട്രോ കമ്പനിയെ അറിയിച്ചത്. നാല് മാസങ്ങൾക്ക് മുൻപെ മെട്രോയുടെ ഓപ്പറേഷനൽ വിഭാഗവും ഇക്കാര്യം ശ്രദ്ധിച്ചിരുന്നു.

- Advertisement -

തുടർന്ന് വിശദമായ പരിശോധനയും നടത്തി. തൂണിന്‍റെ കോൺക്ട്രീറ്റ് പൂർത്തിയാക്കി പ്ലാസ്റ്ററിംഗ് സമയത്ത് സംഭവിച്ച പ്രശ്നമാണ് വിള്ളലിന് കാരണമെന്നാണ് കണ്ടെത്തൽ. പ്ലാസ്റ്ററിംഗ് ജോലിക്കിടെ ഫില്ലിംഗ് നടത്തിയപ്പോൾ മിശ്രിതം ചേരുന്നതിൽ ഏറ്റകുറച്ചിലുണ്ടായി. 

- Advertisement -

എന്നാൽ ഇത് തൂണിന് ഏറ്റവും പുറത്തുള്ള പാളി മാത്രമെന്നും തൂണിന്‍റെ ബലത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്നുമാണ് മെട്രോ എഞ്ചിനീയറിംഗ് വിഭാഗം കണ്ടെത്തിയത്. ഇവിടെ മെട്രോയുടെ നിർമ്മാണം നടത്തിയത് ഡിഎംആർസിയാണെങ്കിലും കരാർ തീർന്നതോടെ കെഎംആർഎൽ ആണ് പരിശോധനയും അറ്റകുറ്റ പണികളും നടത്തുന്നത്.

- Advertisement -

44 നമ്പർ പില്ലറിൽ യാതൊരു അറ്റകുറ്റപ്പണിയുടെയും ആവശ്യമില്ലെന്നാണ് മെട്രോ കമ്പനി വിശദീകരിക്കുന്നത്. ഇതേ റൂട്ടിൽ പത്തടിപ്പാലത്തെ 347 നമ്പർ തൂണിന് കഴിഞ്ഞ മാർച്ച് മാസത്തിൽ തകരാർ കണ്ടെത്തിയിരുന്നു. സർവ്വീസുകളുടെ വേഗത കുറച്ച് മാസങ്ങളെടുത്താണ് തൂണിന്‍റെ ബലക്ഷം പരിഹരിച്ചത്.ഇത് ദിവസങ്ങൾക്കകം പഴയപടിയാകുമെന്ന് കെഎംആർഎൽ അറിയിച്ചതിന് പിന്നാലെയാണ് ആലുവയിൽ നിന്നുള്ള വിള്ളൽ ചർച്ചയായത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

Popular this week