24.9 C
Kottayam
Saturday, June 6, 2026

കമ്യൂണിസ്റ്റുകാരെ തോല്‍പിക്കാന്‍ വോട്ടുമറിച്ചിട്ടുണ്ട്,ഇപ്പോൾ അതില്ല- വെളിപ്പെടുത്തലുമായി ഒ രാജഗോപാല്‍

Must read

തിരുവനന്തപുരം: കേരളത്തിൽ മുമ്പ് ബിജെപി വോട്ടുമറിച്ചുണ്ടാകാമെന്നും എന്നാൽ ഇപ്പോൾ അങ്ങനെയില്ലെന്നും ഒ രാജഗോപാൽ എംഎൽഎ.

ഏതായാലും ജയിക്കാൻ പോണില്ല. എന്നാ പിന്നെ എന്തിനാ വോട്ടുകളയണെ. കമ്യൂണിസ്റ്റുകാരെ തോൽപിക്കണം എന്ന് പറഞ്ഞു വോട്ടുചെയ്യുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അതുപഴയ കാലം. ഇപ്പോൾ ബിജെപി വളർന്നു. ഇപ്പോ കേരളം ഒഴിച്ച് എല്ലായിടത്തും കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ കൂട്ടുകെട്ടാണ്.

കെ സുരേന്ദ്രൻ ഹെലിക്കോപ്റ്റർ ഉപയോഗിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. പുതിയ കാലഘട്ടമല്ലേ. മുഖ്യമന്ത്രി തന്നെ കണ്ണൂരിൽ നിന്ന് തിരുവനന്തപുരം വരാൻ ഹെലിക്കോപ്റ്റർ ഉപയോഗിക്കുന്നു. അടിയന്തരാവശ്യം വരുമ്പോൾ ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യ എതിരാളിയെന്നൊരു പ്രശ്നമില്ല. ദേശീയതലത്തിൽ കോൺഗ്രസാണ്. കേരളത്തിൽ മുഖ്യ എതിരാളി സിപിഎമ്മാണ്. മിക്കവാറും എല്ലാ മണ്ഡലങ്ങളിലും ത്രികോണ പോരാട്ടമുണ്ടാകും. ബിജെപി വളർന്നു. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമായി.

- Advertisement -

സ്ഥാനാർഥി നിർണയത്തിൽ പൂർണതൃപ്തി ഒരുകാലത്തും ആർക്കും ഉണ്ടാകില്ല. ശോഭ നല്ല പൊതുപ്രവർത്തകയാണ്. കാര്യക്ഷമതയുള്ള ആളാണ്. നല്ല പ്രാസംഗികയാണ്. ഉയർന്നുവരുന്ന നേതാവാണ്. അവർ കഴക്കൂട്ടത്ത് മത്സരിക്കുന്നെങ്കിൽ നല്ലതാണ്. വി മുരളീധരന്റെ സ്ഥലവും കഴക്കൂട്ടമാണ്. അതെല്ലാം കൂടി പരിഗണിച്ച് ഇലക്ഷൻ കമ്മിറ്റി തീരുമാനിക്കും. എല്ലാവർക്കും അവസരം കൊടുക്കണം. ഞാൻ മത്സരിക്കുന്നില്ല. സ്ഥാനാർഥി നിർണയത്തിൽ പൂർണതൃപ്തിയുണ്ടോ എന്ന ചോദ്യത്തിനായിരുന്നു രാജഗോപാലന്റെ മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week