കോട്ടയം:തമിഴ്നാട്ടില്‍നിന്ന് കോട്ടയത്തു വന്നു മടങ്ങിയ ശേഷം കോവിഡ്-19 സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ക്കൊപ്പം സഞ്ചരിച്ച ലോറി ഉടമയുടെ പരിശോധനാ ഫലം നെഗറ്റീവ്. നാമക്കലില്‍നിന്ന് മുട്ടയുമായി തിങ്കളാഴ്ച്ചയാണ് ഇവര്‍ കോട്ടയത്തെത്തിയത്. സംക്രാന്തിയില്‍ രണ്ടു കടകളിലും അയര്‍കുന്നത്തും മണര്‍കാടും ഓരോ കടകളിലും കോട്ടയം മാര്‍ക്കറ്റില്‍ നാലു കടകളിലും ലോഡിറക്കി.
ഈ സ്ഥലങ്ങളിലൊന്നും ഡ്രൈവര്‍ ലോറിയില്‍നിന്ന് ഇറങ്ങിയിരുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രൈവര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ചൊവ്വാഴ്ച്ച ഈ കടകള്‍ അടപ്പിക്കുകയും കടയുടമകളും ജീവനക്കാരും ചുമട്ടുതൊഴിലാളകളും ഉള്‍പ്പെടെ 21 പേരെ ഹോം ക്വാറന്‍റയിനിലാക്കുകയും ചെയ്തു.
നാമക്കല്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലോറി ഉടമയെ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.