26.9 C
Kottayam
Monday, May 6, 2024

കോവിഡ് വ്യാപനം :എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ തീരുമാനം ഇങ്ങനെ

Must read

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ദേശീയ തലത്തില്‍ പരീക്ഷകള്‍ മാറ്റുമ്പോഴും എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റില്ലെന്നും മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടക്കുന്നത്. ഈ പരീക്ഷ മാറ്റണമെന്ന ആവശ്യം ആരും വിദ്യാഭ്യാസ വകുപ്പിന് മുന്നില്‍ വെച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ വിവിധ സര്‍വ്വകലാശാലകള്‍ പരീക്ഷകള്‍ ഗവര്‍ണര്‍ നേരിട്ട് ഇടപെട്ട് മാറ്റിവച്ചിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പരീക്ഷകള്‍ മാറ്റി വെയ്ക്കാന്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണ്ണര്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. തിങ്കളാഴ്ച മുതല്‍ നടത്തേണ്ട ഓഫ്ലൈന്‍ പരീക്ഷകള്‍ മാറ്റാനാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയത്.

ഇതിനെ തുടര്‍ന്ന് മലയാള സര്‍വ്വകലാശാല തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയ്യതികള്‍ പിന്നീട് അറിയിക്കും. ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായും അറിയിച്ചു. കോവിഡ് വ്യാപന രൂക്ഷമാവുകയും കര്‍ശ്ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ പരീക്ഷ നടത്തുന്നതില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് നടപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week