24.7 C
Kottayam
Monday, May 20, 2024

പീഡനക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന തൊഴിലാളികള്‍ക്ക് ബോണസ് ലഭിക്കില്ല

Must read

ന്യൂഡല്‍ഹി: ലൈംഗികപീഡനക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന തൊഴിലാളികള്‍ക്ക് ഇനി ബോണസ് ലഭിക്കില്ല. നേരത്തെ മറ്റു ചില കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നര്‍ക്ക് ബോണസ് നിഷേധിച്ചിരിന്നു. അതിനൊപ്പമാണ് ലൈംഗിക പീഡനവും ഉള്‍പ്പെടുത്തിയത്. സാമ്പത്തികാനുകൂല്യം നിഷേധിക്കപ്പെടുമെന്ന തോന്നലുണ്ടായാല്‍ തൊഴിലിടങ്ങളില്‍ ഇത്തരം കുറ്റങ്ങള്‍ ഇല്ലാതാവുമെന്നാണ് കണക്കുകൂട്ടല്‍.

പാര്‍ലമെന്റ് കഴിഞ്ഞവര്‍ഷം പാസാക്കിയ വേജസ് കോഡിന്റെ ചട്ടത്തിലാണ് ഇക്കാര്യം ഉള്‍പ്പെടുത്തുന്നത്. മോഷണം, ക്രമക്കേട്, അക്രമപ്രവര്‍ത്തനങ്ങള്‍, അട്ടിമറി തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുത്തുന്നവരുടെ ബോണസാണ് നേരത്തെ ഒഴിവാക്കിയത്.

വേജസ് കോഡിന്റെ ചട്ടമുണ്ടാക്കല്‍ അവസാനഘട്ടത്തിലാണ്. ഇക്കഴിഞ്ഞ സമ്മേളനത്തില്‍ പാസാക്കിയ മറ്റു മൂന്നു തൊഴില്‍പരിഷ്‌കരണനിയമങ്ങള്‍ക്ക് ചട്ടം തയ്യാറാക്കുന്ന ജോലിയും ആരംഭിച്ചിട്ടുണ്ട്. എല്ലാ തൊഴില്‍നിയമങ്ങളും ഒരേസമയം പ്രാബല്യത്തില്‍ വരുത്താനാണ് ആലോചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week