മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചില്ല; മാധ്യമങ്ങളോട് മുഖം തിരിച്ച് നിവിന്‍ പോളി, രോക്ഷാകുലരായി കുടുംബം
കൊച്ചി: 50ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിനാണ് മികച്ച നടനുള്ള പുരസ്‌കാരം. ബിരിയാണി എന്ന ചിത്രത്തിലൂടെ കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. റഹ്മാന്‍ സഹോദരങ്ങള്‍ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം.
മൂത്തോനിലെ പ്രകടനത്തിലൂടെ ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ പ്രത്യേക പരാമര്‍ശമാണ് നിവിന്‍ പോളിയ്ക്ക് ലഭിച്ചത്. എന്നാല്‍ മികച്ച നടനുള്ള പുരസ്‌കാരം പ്രതീക്ഷിച്ചിരുന്ന നിവിന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുഖം തിരിക്കുകയാണ് ഉണ്ടായത്. അവാര്‍ഡ് പ്രഖ്യാപനത്തിന് അര മണിക്കൂര്‍ മുമ്പ് തന്നെ മാധ്യമങ്ങള്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് പിന്നിലുള്ള നവിന്റെ അപ്പാര്‍ട്ട്‌മെന്റിലെത്തിയിരിന്നു. സുരക്ഷാ ജീവനക്കാര്‍ അകത്തേക്ക് കടത്തിവിടുകയും ചെയ്തു. വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനായി പ്രത്യേക ഇടവും നല്‍കി.
എന്നാല്‍ അല്‍പ്പസമയത്തിനുള്ളില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മാധ്യമങ്ങളെ ഇറക്കി വിടാന്‍ നിവിന്‍ പോളിയുടെ ഭാര്യ സുരക്ഷാ ജീവനക്കാരെ വിളിച്ചറിയിക്കുകയായിരിന്നു. ഗതാഗത തടസം മൂലമാണ് അറിയിപ്പെന്ന് കരുതിയ ജീവനക്കാര്‍ കുറച്ചു കൂടി സൗകര്യ പ്രദമായ ഇടത്തേക്ക് വാഹനങ്ങള്‍ നീക്കിയിട്ടു.
തുടര്‍ന്ന് മാധ്യമങ്ങളോട് കച്ചറ ഉണ്ടാക്കാതെ ഇറങ്ങിപ്പോവണമെന്ന് പറഞ്ഞ് കുടുംബം വളരെ മോശമായാണ് പെരുമാറിയത്. അവാര്‍ഡ് പ്രതികരണത്തിനായി നിവിനെ പല മാധ്യമങ്ങളും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭ്യമായിരുന്നില്ല. മൂത്തോനിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം നിവിന്‍ പ്രതീക്ഷിച്ചിരുന്നതായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.