29.2 C
Kottayam
Friday, September 27, 2024

‘ദിലീപേട്ടനോട് എനിക്ക് ഒരു വല്യേട്ടൻ ഫീലും സ്നേഹവുമാണ്:നിത്യ

Must read

കൊച്ചി:നീണ്ട 14 വർഷങ്ങൾക്കുശേഷം നടി നിത്യ ദാസ് വീണ്ടും നായികയായി വെള്ളിത്തിരയിലെത്തുന്ന ചിത്രം പള്ളിമണി തിയേറ്ററുകളിലെത്തി. ശ്വേതാ മേനോൻ വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അനിൽ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

എൽ.എ മേനോൻ പ്രൊഡക്ഷന്റെ ബാനറിൽ ലക്ഷമി, അരുൺ മേനോൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ക്രസന്റ് റിലീസും എൽ.എ മേനോൻ പ്രൊഡക്ഷൻസും ചേർന്നാണ് റിലീസിന് എത്തിച്ചിരിക്കുന്നത്.

പൂർണമായും ഒരു സൈക്കോ ഹൊറർ ത്രില്ലറാണ് ചിത്രം. കെ.വി അനിലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അനിൽ ചിത്രശാല ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശ്രീജിത്ത് രവിയാണ്.

ഭയപ്പെടുത്തുന്ന ഒരു രാത്രിയിൽ വിജനമായ ഒരിടത്ത് ഒറ്റപ്പെട്ടുപോകുന്ന ദമ്പതികളുടേയും മക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ദിനേശ് പണിക്കർ ഹരികൃഷ്ണൻ, കൈലാഷ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിത്യ ദാസ് മിനി സ്ക്രീനിലേക്ക് മടങ്ങിയെത്തി എങ്കിലും സിനിമയിലേക്ക് തിരികെ വരാത്തത് എന്താണെന്നുള്ള കാര്യം വളരെ നാളുകളായി ആരാധകർ ചോദിക്കുന്ന ഒന്നായിരുന്നു. സിനിമകൾ ചെയ്യാറില്ലായിരുന്നുവെങ്കിലും നിത്യ സോഷ്യൽമീ‍ഡിയയിൽ സജീവമായിരുന്നു.

കോഴിക്കോട് സ്ഥിരതാമസമായ നിത്യ തന്റെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും സില്ലി മോങ്ക്സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ‘പറക്കും തളികയ്ക്ക് വേണ്ടി പുഴയിൽ അമ്പത് തവണയെങ്കിലും മുങ്ങി കാണും. അവർ ചിരിച്ചോണ്ട് വരാൻ പറയും. ഞാൻ ശ്വാസം കിട്ടാതെയാണ് വെള്ളത്തിൽ നിന്നും പൊങ്ങി വന്നത്.’

‘മുപ്പത്തിയഞ്ചിൽ കൂടുതൽ ടേക്ക് ആ രം​ഗത്തിന് മാത്രം പോയി കാണും. അവസാനം ഞാൻ പറഞ്ഞു അഭിനയം നിർത്തുകയാണെന്ന്. മലയാളി അല്ലാത്തൊരു ചെക്കനെ കല്യാണം കഴിച്ചത് കൊണ്ട് വലിയ പ്രശ്നങ്ങളൊന്നുമില്ല. എനിക്ക് അവസരം വരാതിരുന്നത് കൊണ്ട് അഭിനയിക്കാതിരുന്നതാണ്.’

‘അന്ന് ആരാധകർ കത്ത് എഴുതി അയക്കുമായിരുന്നു. അങ്ങനെയാണ് സ്നേഹം പ്രകടിപ്പിച്ചിരുന്നത്. വീട്ടിലാർക്കും ആദ്യം മറ്റൊരു സംസ്ഥാനത്തേക്ക് കല്യാണം കഴിപ്പിച്ച് വിടുന്നതിനോട് താൽപര്യമില്ലായിരുന്നു.’

‘പിന്നെ അദ്ദേഹ​ത്തിന്റെ സഹോദരന്റെ കല്യാണത്തിന് ഞങ്ങളെ കുടുബംത്തോടെ ക്ഷണിച്ചിരുന്നു. എന്റെ കല്യാണം ​ഗുരുവായൂരായിരുന്നു. മോള് നൈന ഭയങ്കര അണ്ടർസ്റ്റാന്റിങാണ്. അവൾ എന്റെ പ്രോ​ഗ്രാമുകളും സിനിമകളും കണ്ട് കൃത്യമായി അഭിപ്രായം പറയും. എന്റെ അച്ഛനും അമ്മയും കല്യാണത്തിന് സമ്മതിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ അദ്ദേഹവുമായുള്ള പ്രണയം വേണ്ടായെന്ന് വെക്കുമായിരുന്നു.’

‘എനിക്കിപ്പോൾ ഇൻസ്റ്റ​ഗ്രാം ഒരു വരുമാന മാർ​ഗം കൂടിയാണ്. തിയേറ്ററിൽ‌ പോയി കാണേണ്ട സമയമാണ് പള്ളിമണി. പറക്കും തളിക ഫസ്റ്റ്ഡെ സിനിമ കാണാൻ പോയപ്പോൾ എനിക്ക് ടിക്കറ്റ് കിട്ടിയില്ല. പിന്നെ രാത്രിയാണ് സിനിമ കണ്ടത്.’

‘മക്കൾ വന്നശേഷം ക്ഷമ പഠിക്കുന്നുണ്ട്. മലയാളം പറയാനാണ് എനിക്കിഷ്ടം. മക്കളും മലയാളം പറയണമെന്നാണ് എന്റെ ആ​ഗ്രഹം. മക്കൾ‌ക്ക് മലയാളം അറിയില്ലെന്ന് പറയുന്നത് എനിക്കിഷ്ടമല്ല. ആവശ്യത്തിനുള്ള പഞ്ചാബിയെ ഞാൻ പഠിച്ചിട്ടുള്ളു.’

‘പക്ഷെ എനിക്ക് കാര്യങ്ങൾ മനസിലാകും. ഒരു പാൻ ഇന്ത്യൻ കുടുംബമാണ്. സിനിമയുടെ ഒന്നും അറിയാത്ത കാലത്താണ് പറക്കും തളിക ചെയ്തത്. അഭിനയം എന്താന്ന് അറിയാതെ അഭിനയിച്ചതാണ്. ദിലീപേട്ടൻ എനിക്ക് ഏട്ടൻ എന്നൊരു ഫീലാണ്.’

‘അന്നും ഇന്നും അദ്ദേ​ഹത്തോേട് ആ സ്നേഹമുണ്ട്. മഞ്ജു ചേച്ചിയാണ് എന്നെ ദിലീപേട്ടന് കാണിച്ചുകൊടുത്തത്. കല്യാണത്തിന് മുമ്പ് തന്നെ കോഴിക്കോട് വിട്ട് വരില്ലെന്ന് പറഞ്ഞിരുന്നു. കോഴികളെ കുത്തിനിറച്ച് ഒരു വണ്ടിയിൽ കൊണ്ടുപോകുന്നത് കണ്ടശേഷം ചിക്കൻ കഴിക്കുന്നത് നിർത്തി.’

‘അന്ന് ആ രം​ഗം കണ്ടപ്പോൾ ഒരു ദയതോന്നി. പുറത്തുള്ള ആളുകൾക്ക് മകൾ സുപരിചിതയാണെന്നുള്ള കാര്യം അവൾക്ക് അറിയില്ല. അതേകുറിച്ച് അവൾക്ക് വലിയ ധാരണയില്ല. ഹ്യൂമർ റോളുകൾക്ക് ആരും ഇതുവരെ വിളിച്ചിട്ടില്ല’ നിത്യ ദാസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

കോഴിക്കോട്ടെ ജൂവലറിയിൽനിന്ന് സ്വർണം കവർന്ന് മുങ്ങി; ബിഹാർ സ്വദേശി നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂരിലെ ജൂവലറിയില്‍നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ...

Popular this week