25.7 C
Kottayam
Monday, June 8, 2026

അവന് നാല് ഭാര്യമാരുണ്ട്, അഞ്ചാം ഭാര്യയായി ചക്കിയെ കെട്ടിച്ച് കൊടുക്കുമോ? ജയറാമിനെ ഞെട്ടിച്ച ചോദ്യം

Must read

കൊച്ചി:മലയാളികളുടെ പ്രിയ നടനാണ് ജയറാം. മിമിക്രിയില്‍ നിന്നുമാണ് ജയറാം സിനിമയിലെത്തുന്നത്. അതുകൊണ്ട് മിമിക്രി അവതരിപ്പിച്ചും തമാശക്കഥകള്‍ പറഞ്ഞുമൊക്കെ സദസിനെ കയ്യിലെടുക്കാന്‍ ജയറാമിന് അറിയാം. അങ്ങനെ ഒരിക്കല്‍ സിനിമാ ചിരിമാ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ രസമകരമായ ആഫ്രിക്കന്‍ യാത്രയുടെ കഥ പങ്കുവച്ചിരുന്നു ജയറാം. ആ കഥ വായിക്കാം തുടര്‍ന്ന്.

ഞങ്ങളൊരിക്കല്‍ ഒരു ആഫ്രിക്കന്‍ യാത്ര പോയി. സാധാരണ ഇവിടുന്ന് പോകുമ്പോള്‍ ടൗണില്‍ താമസിച്ചിട്ട് കാട്ടിലേക്ക് സൈറ്റ് സീയിംഗിനായി പോവുകയാണ് ചെയ്യുക. പക്ഷെ ഞങ്ങള്‍ കാട്ടിനുള്ളില്‍ തന്നെ താമസിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഒരുകൊല്ലം മുമ്പ് തന്നെ പറ്റിയ സ്ഥലമൊക്കെ അന്വേഷിച്ച് കണ്ടെത്തിയാണ് പോകുന്നത്. കാട്ടിനുള്ളിലൂടെ കുറേ ദൂരം സഞ്ചരിച്ചാണ് പറഞ്ഞ ലൊക്കേഷനിലെത്തുന്നത്. നക്രു എന്നൊരു സ്ഥലത്താണ് താമസം കണ്ടെത്തിയത്.

പോകുന്ന വഴിയ്ക്ക് പുലിയെ ഒക്കെ കാണുന്നുണ്ട്. വണ്ടി ചെന്ന് നിന്നതൊരു മരത്തിന്റെ ഒരു എന്‍ട്രിയൊക്കെയായി വളരെ പ്രാകൃതമായൊരു സ്ഥലം. ഞാനും ഭാര്യയും മക്കളും മാത്രമേയുള്ളു. റിസപ്ഷനില്‍ ചെന്നപ്പോള്‍ ഇംഗ്ലീഷ് പോലും അറിയാത്ത സ്ത്രീകളായിരുന്നു ഉണ്ടായിരുന്നത്. ആംഗ്യ ഭാഷയില്‍ റൂം ചാവി എന്നൊക്കെ കാണിച്ച് ചോദിച്ചു. അവര്‍ സിബ്ബ് തുറക്കുന്നതിന്റെ ആക്ഷന്‍ കാണിച്ചു. പക്ഷെ എനിക്ക് അര്‍ത്ഥം മനസിലായില്ല. റും കണ്ടപ്പോഴാണ് സംഗതി മനസിലായത്. റൂം എന്നാല്‍ രണ്ട് ടെന്റാണ്. അതിന്റെ വാതില്‍ സിബ്ബാണ്.

രണ്ട് റൂമായിരുന്നു ബുക്ക് ചെയ്തത്. ഒരു സെക്കന്റുകൊണ്ട് നാലു പേരും ഒരു ടെന്റിലേക്ക് എത്തി. രാത്രിയൊക്കെ ആകുമ്പോഴേക്കും അശ്വതിയ്ക്കും മക്കള്‍ക്കും പേടിയായി. ഞാന്‍ പോയിട്ട് ഇവിടെ എന്ത് സെക്യൂരിറ്റിയാണുള്ളതെന്ന് ചോദിച്ചു. അവര്‍ ഇപ്പോള്‍ വരുമെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോഴേക്കും നാല് ഘടാഘടിയന്മാര്‍ വന്നു. വിത്ത് തോക്ക്. അതാണ് അവര്‍ തരുന്ന സെക്യൂരിറ്റി. ഇതോടെ മൃഗങ്ങളിലുള്ള പേടി മാറി അവരിലായി. ഇടയ്ക്ക് അശ്വതി ജനലിലൂടെ നോക്കുമ്പോള്‍ പുറത്ത് അവര്‍ തോക്കും പിടിച്ച് നടക്കുന്നത് കാണാം.

- Advertisement -

എന്തായാലും മൂന്ന് നാല് ദിവസം കൊണ്ട് അവരുമായി നല്ല സൗഹൃദമായി. അടുത്തതായി പോയത് മാസൈ മാരാ എന്ന സ്ഥലത്തായിരുന്നു. മാസൈ എന്ന ട്രൈബില്‍ പെട്ടവരായിരുന്നു അവിടെയുണ്ടായിരുന്നു. കാടിനെ ആശ്രയിച്ച് കഴിയുന്നവരാണ്. അവിടെ പതിനഞ്ച് പശുവുള്ളവര്‍ക്ക് ഒരു കല്യാണം കഴിക്കാം. പശുവിന്റൈ എണ്ണം കൂടുന്നതിന് അനുസരിച്ച് ഭാര്യമാരുടെ എണ്ണവും കൂടും. ആ കൂട്ടത്തില്‍ ഒരു യുവാവാണ് ഞങ്ങളെ സ്ഥലമൊക്കെ കൊണ്ട് കാണിച്ചു തരുന്നത്.

- Advertisement -

അവന് നാല് ഭാര്യമാരുണ്ടായിരുന്നു. ചെറിയ പ്രായം. പശുക്കളില്ലാതെ തന്നെയാണ് അവന്‍ കല്യാണം കഴിച്ചത്. അതിന്റെ കാരണം അവന്‍ ഒറ്റയ്ക്ക് ഒരു സിംഹത്തെ കൊന്നു എന്നതാണ്. പശുവിനെ മേയ്ക്കാന്‍ പോയപ്പോള്‍ ആക്രമിച്ച സിംഹത്തയൊണ് അവന്‍ കുന്തം ഉപയോഗിച്ച് കൊന്നത്. സിംഹ ആക്രമിച്ചതിന്റെ പാട് അവന്റെ ദേഹം മുഴുവനുമുണ്ടായിരുന്നു. അവന്‍ ഷര്‍ട്ടൂരി അത് ഞങ്ങളെ കാണിച്ച് തരികയും ചെയ്തു. അതോടെ അവന് സിംഹം എന്ന് പേരിടുകയും ചെയ്തു.

അഞ്ച് ദിവസത്തോളം അവന്‍ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു. നല്ല കമ്പനിയായി. മകള്‍ അവന് മലയാളം വാക്കുകളൊക്കെ പഠിപ്പിച്ചു കൊടുത്തു. അവസാന ദിവസം അവന്‍ എന്നോട് ഇന്നത്തെ ദിവസം ഞാന്‍ എല്ലാം സെറ്റ് ചെയ്ത് താരമെന്ന് പറഞ്ഞു. അങ്ങനെ അവന്റെ നാല് ഭാര്യമാരടക്കം ഗ്രാമത്തില്‍ നിന്നും കുറേ പേര്‍ വന്ന് നൃത്തം ചെയ്യുകയും ഭക്ഷണമൊരുക്കുകയുമൊക്കെ ചെയ്തു.

എല്ലാം കഴിഞ്ഞ ശേഷം അവന്‍ എന്റെ അടുത്ത് വന്നു. എനിക്കൊരു ആഗ്രഹമുണ്ട് സാധിച്ച് തരണമെന്ന് പറഞ്ഞു. പണമോ ജോലിയോ ആയിരിക്കുമെന്ന് കരുതി ഞാന്‍ തീര്‍ച്ചയായും, പറയൂവെന്ന് പറഞ്ഞു. ഉടനെ അവന്‍ പറയുകയാണ് നിങ്ങളുടെ മോളെ എനിക്ക് കെട്ടിച്ച് തരണമെന്ന്! അതുവരെ മലയാളമൊക്കെ പഠിപ്പിച്ച് സിംഹം എന്ന് വിളിച്ചു നടന്ന ചക്കി പിന്നെ അവന്റെ പേര് കേള്‍ക്കുമ്പോഴേക്കും ഓടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

മമതക്ക് വീണ്ടും തിരിച്ചടി, പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

കൊൽക്കത്ത: കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാർട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ...

പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്;ഇറാനിൽ ഇസ്രയേലിന്റെ വൻ വ്യോമാക്രമണം, ടെഹ്റാനിലും ഇസ്ഫഹാനിലും ശക്തമായ സ്ഫോടനങ്ങൾ

ടെഹ്റാൻ/ജെറുസലേം: വീണ്ടുമൊരു യുദ്ധത്തിന്റെ കാഹളവുമായി ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ്‌ മൂന്നിടങ്ങളിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്. പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക...

Popular this week