പൂച്ചക്കുട്ടിയെ കാണ്മാനില്ല, കണ്ടുകിട്ടുന്നവര്‍ ദയവായി അറിയിക്കുക; യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ചേര്‍ത്തല: പൂച്ചക്കുട്ടിയെ കാണ്മാനില്ലെന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പട്ടണക്കാട് സ്വദേശി നിഷാദാണ് സുഹൃത്തിന്റെ വീട്ടില്‍ ഓമനിച്ച് വളര്‍ത്തിയ പൂച്ചയെ കാണാതായതോടെ കണ്ടു കിട്ടുന്നവര്‍ അറിയിക്കണം എന്ന് കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പൂച്ചയുടെ ഫോട്ടോ സഹിതമാണ് ഫേസ്ബുക്ക് പോസ്റ്റ്.

പട്ടണക്കാട് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് ഈ ഫോട്ടോയില്‍ കാണുന്ന പൂച്ചക്കുട്ടിയെ കാണ്മാനില്ല. കണ്ടുകിട്ടുന്നവര്‍ അറിയിക്കുക, എന്നാണ് പോസ്റ്റ്. അതോടൊപ്പം കാണാതായ തീയതിയും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ നിരവധി കോളുകളാണ് ഫോണിലേക്ക് വന്നുകൊണ്ടിരിക്കുന്നതെന്ന് നിഷാദ് പറയുന്നു.

നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

#കാണ്മാനില്ല… ????
#പട്ടണക്കാട് #പോലീസ് #സ്റ്റേഷന്റെ പരിസരത്ത് നിന്നും ഈ ഫോട്ടോയില്‍ കാണുന്ന #പൂച്ചകുട്ടിയെ കാണ്മാനില്ല… ????
കണ്ടുകിട്ടുന്നവര്‍ അറീക്കുക.. ????
എന്ന് ഒരു കൂട്ടം #പുള്ളേര്….. ????
Verified ??????
30-07-2021 ??????

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News