എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ വിവാഹാലോചനകള്‍ വന്നു തുടങ്ങി, പത്താ ക്ലാസ് കഴിഞ്ഞയുടന്‍ വിവാഹം നടന്നു; മനസ് തുറന്ന് നിഷ സാരംഗ്

മലയാളി പ്രേഷകരുടെ ഇഷ്ട പരമ്പരയാണ് ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. ബാലുവും നീലുവും ലച്ചുവും മുടിയനും ശിവാനിയുമൊക്കെ മലയാളികളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്. അടുത്തിടെ ലച്ചു ഉപ്പും മുളകിലെ അഭിനയം നിര്‍ത്തിയതായി പറഞ്ഞിരിന്നു. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കാനാണ് ലച്ചു അഭിനയം നിര്‍ത്തിയത്. പരമ്പരയില്‍ നീലുവായി വേഷമിടുന്നത നടിയായും സഹനടിയായും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന നിഷ സാരംഗ് ആണ്. പരമ്പരയില്‍ അഞ്ച് മക്കളുടെ അമ്മ വേഷമാണ് നീലു കൈകാര്യം ചെയ്യുന്നത്.

ഇപ്പോള്‍ താന്‍ ചെറുപ്പത്തിലെ തന്നെ വിവാഹിതയായതിനെ കുറിച്ചും കൊച്ചുമകനെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് നിഷ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ മനസ് തുറന്നത്. മൂത്തമകളുടെ മകനായ റയാനെക്കുറിച്ചാണ് നീലു വാചാലയായത്. റയാന്‍ ഭയങ്കര വികൃതിയാണ്, ഒരു രക്ഷയുമില്ല. അവനെപ്പോഴും ബിസിയാണ്. ജോലി കഴിഞ്ഞ് പോയാലും തനിക്ക് പെട്ടെന്ന് കിടക്കാനൊക്കില്ല. അവന്‍ കിടക്കുമ്പോള്‍ ഒരു നേരമാവും. സെറ്റില്‍ 6 പേരെ നയിക്കണം. വീട്ടിലെത്തിയാല്‍ റയാന് പുറകെ നടക്കണം. 5 മക്കളേയും ഭര്‍ത്താവിനേയും നോക്കുന്നതിന് ശമ്പളമുണ്ട്. അതുകൊണ്ട് അക്കാര്യത്തില്‍ വലിയ വിഷമമൊന്നുമില്ല.

8ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ വിവാഹാലോചനകള്‍ വന്നിരുന്നു. 10-ാം ക്ലാസ് കഴിഞ്ഞ ഉടനെയായിരുന്നു വിവാഹം. അത് നന്നായി, അതുകൊണ്ട് ഈ പ്രായത്തില്‍ അമ്മൂമ്മയായി, ആരോഗ്യമുള്ള അമ്മൂമ്മയായി നടക്കാന്‍ പറ്റുന്നുണ്ട്. വയസ്സായ സമയത്തായിരുന്നുവെങ്കില്‍ കൊച്ചുമക്കളെ എടുക്കാന്‍ പോലും പറ്റില്ലല്ലോ.” – നിഷ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News