FeaturedHome-bannerKeralaNews

നിർഭയ പ്രതികളുടെ വധശിക്ഷ നാളെയും നടപ്പാകില്ല, മറണ വാറണ്ട് വീണ്ടും സ്‌റ്റേ ചെയ്തു

ന്യൂഡൽഹി: നിർഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല. ഡൽഹി പട്യാല കോടതി നാളെ വധശിക്ഷ നടപ്പാക്കാൻ പുറപ്പെടുവിച്ച മരണ വാറണ്ട് സ്റ്റേ ചെയ്‌തു. നിര്‍ഭയ കേസിലെ കുറ്റവാളിയായ പവൻ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ച സാഹചര്യത്തിലാണ് മരണ വാറണ്ട് സ്റ്റേ ചെയ്‌തത്‌.

അതേസമയം, നിര്‍ഭയ കേസിലെ കുറ്റവാളിയായ പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി തള്ളി. എന്നാലും നിയമ പ്രകാരം പതിനാലു ദിവസം കഴിഞ്ഞേ ഇനി പ്രതികളെ തൂക്കാൻ പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കാൻ കഴിയു.പവൻ ഗുപ്തയുടെ തിരുത്തൽ ഹര്‍ജി ഇന്ന് രാവിലെ സുപ്രീംകോടതി തള്ളിയിരുന്നു. മറ്റ് മൂന്നുപേരുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതാണ്.

മരണവാറണ്ട് പ്രകാരം മാര്‍ച്ച് മൂന്നിനാണ് നിര്‍ഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റേണ്ടത്. അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവര്‍ക്കെതിരെയുള്ള വധ ശിക്ഷയാണ് നടപ്പാക്കാന്‍ പോകുന്നത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് നാല് കുറ്റവാളികൾക്ക് ഒരുമിച്ച് തൂക്കുകയറൊരുങ്ങുന്നത്. അതിനാൽ വളരെ വിശാലമായ രീതിയിലാണ് തൂക്കുമരത്തട്ട് തയ്യാറാക്കുന്നതെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

2012 ഡിസംബര്‍ 16നാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. പീഡനത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29ന് മരണം സംഭവിച്ചു.

മരണവാറണ്ട് പ്രകാരം മാര്‍ച്ച് മൂന്നിനാണ് നിര്‍ഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റേണ്ടത്. അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവര്‍ക്കെതിരെയുള്ള വധ ശിക്ഷയാണ് നടപ്പാക്കാന്‍ പോകുന്നത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് നാല് കുറ്റവാളികൾക്ക് ഒരുമിച്ച് തൂക്കുകയറൊരുങ്ങുന്നത്. അതിനാൽ വളരെ വിശാലമായ രീതിയിലാണ് തൂക്കുമരത്തട്ട് തയ്യാറാക്കുന്നതെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button