നിപ സംശയം:12 വയസുകാരൻ മരിച്ചു

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു മരണം. കുട്ടിക്ക് നിപ ആയിരുന്നു എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ രണ്ട് റിപ്പോര്‍ട്ട് കൂടി വരണം. അവ ഇന്ന് കിട്ടിയേക്കും. കുട്ടിയുടെ സമ്പർക്ക ബാധിതരെ കണ്ടെത്താൻ നടപടി തുടങ്ങിയിട്ടുണ്ട്. ആരോഗ്യമന്ത്രിയും ദില്ലിയില്‍ നിന്നുള്ള വിദഗ്ധ സംഘവും ഇന്ന് കോഴിക്കോട്ടെത്തും.

സെപ്തംബ‌ര്‍ ഒന്നിനാണ് നിപ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പന്ത്രണ്ടുകാരന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പനി കുറയാത്തതിനാലാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. കുട്ടിയുടെ ആദ്യ സ്രവ പരിശോധനാഫലത്തില്‍ നിപ സ്ഥിരീകരിച്ചതായി സൂചന.

കുട്ടിയുടെ രക്ഷിതാക്കളും അയല്‍വാസികളും നിരീക്ഷണത്തിലാണ്. മന്ത്രിമാരായ വീണാ ജോര്‍ജും, മുഹമ്മദ് റിയാസും കോഴിക്കോട്ടേക്ക് തിരിച്ചു. ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ സംഘവും കേന്ദ്രസംഘവും കോഴിക്കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. 2018ലാണ് കോഴിക്കോട് നേരത്തെ നിപ സ്ഥിരീകരിച്ചത്. അന്ന് പതിനെട്ട് പേരാണ് മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News