വയനാട്: സുൽത്താൻ ബത്തേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബീനാച്ചി അമ്പലപ്പറമ്പിൽ അബ്ദുല്ലയുടെയും ഹസ്നയുടെയും മകനായ മുഹമ്മദ് ഫാദിൽ (14) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏകദേശം 6.30 ഓടെയാണ് വീട്ടുകാർ ഫാദിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ബീനാച്ചി ഗവൺമെന്റ് ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഫാദിൽ. വിവരമറിഞ്ഞതിനെത്തുടർന്ന് സുൽത്താൻ ബത്തേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. മൃതദേഹം തുടർനടപടികൾക്കായി ബത്തേരി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റി. മുഹമ്മദ് ആദിൽ, മുഹമ്മദ് റബീദ് എന്നിവർ സഹോദരങ്ങളാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

