27.6 C
Kottayam
Thursday, June 4, 2026

'തത്വചിന്ത പറയുന്നവർക്ക് പ്രസവം ഈസി ആയിരിക്കും'; ദൈവത്തെയോർത്ത് സഹജീവികളെ മനുഷ്യനായി കാണാൻ പഠിക്കുക; ആ വേദന ജീവിതത്തിൽ മറക്കില്ല; അഖിൽ മാരാർക്ക് മറുപടിയുമായി മഞ്ജു പത്രോസ്

Must read

കൊച്ചി: പ്രസവം 'ഈസി'യാണെന്ന എൻ.ഡി.എ സ്ഥാനാർഥി അഖിൽ മാരാരുടെ വിവാദ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി നടി മഞ്ജു പത്രോസ്. പ്രസവിച്ച ഒരാളെന്ന നിലയിൽ അത് ലളിതമായ കാര്യമാണെന്ന് ഒരിക്കലും പറയാനാകില്ലെന്നും ആ വേദന ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്നും മഞ്ജു പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകൾ ഒരുകാലത്ത് പ്രസവത്തെ 'കൂൾ' ആയി കണ്ടിരുന്നുവെന്ന അഖിൽ മാരാരുടെ വാക്കുകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

"പ്രസവിച്ച ഒരാളെന്ന നിലയ്ക്ക് പ്രസവം ഈസി ആണെന്ന് പറയാനേ പാടില്ല. ഞാൻ അത്രയും പേടിച്ച് പ്രസവം നിർത്തിക്കളഞ്ഞ ആളാണ്. സർക്കാർ ആശുപത്രിയിൽ സിസേറിയൻ ആയിരുന്നു. നല്ല സൗകര്യങ്ങളോടെയാണ് പ്രസവിച്ചത്, എങ്കിലും പ്രസവം കഴിഞ്ഞിട്ടുള്ള ആ വേദന ജീവിതത്തിൽ ഒരിക്കലും മറക്കില്ല. എനിക്ക് ശ്വാസം വിടാൻ പോലും പ്രയാസമായിരുന്നു. പിറ്റേദിവസം ഡോക്ടർ വന്ന് നടത്തിക്കുമ്പോഴുള്ള അവസ്ഥ വിവരിക്കാനാവില്ല. തത്വചിന്ത പറയുന്നവർക്ക് ഇതൊക്കെ വളരെ ലളിതമായി പറയാം. പക്ഷേ ദൈവത്തെയോർത്ത് സഹജീവികളെ മനുഷ്യനായി കാണാൻ പഠിക്കുക."

പഴയ തലമുറയുടെ ആരോഗ്യസ്ഥിതിയും ഇന്നത്തെ സാഹചര്യവും തമ്മിൽ താരതമ്യം ചെയ്യുന്നത് വലിയ വിഡ്ഢിത്തമാണെന്നും മഞ്ജു ചൂണ്ടിക്കാട്ടി. "അന്നത്തെ കാലത്തെ ആരോഗ്യനിലയും ഭക്ഷണവും അന്തരീക്ഷവും വേറെയായിരുന്നു. ഇന്ന് ജനിച്ചു വീഴുന്നത് മുതൽ ഓരോ യന്ത്രങ്ങളിലാണ് നാം ജീവിക്കുന്നത്. മായമില്ലാത്ത ഭക്ഷണം കഴിച്ച തലമുറയെയും നമ്മളെയും എങ്ങനെയാണ് താരതമ്യം ചെയ്യുക? അന്നത്തെ കാലത്ത് അധ്വാനത്തിന് മിക്സിയോ മറ്റ് സൗകര്യങ്ങളോ ഇല്ലായിരുന്നു. എല്ലാം മാറി. സാഹചര്യങ്ങൾ മനസ്സിലാക്കാതെ സംസാരിക്കരുത്." മഞ്ജു പത്രോസ് കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week