24.9 C
Kottayam
Friday, June 5, 2026

‘മക്കളെ കൈകളിലേന്തി നയൻസും വിക്കിയും’; കുഞ്ഞുങ്ങൾക്കൊപ്പമുള്ള ആദ്യത്തെ ദീപാവലി ആഘോഷമാക്കി ദമ്പതികൾ

Must read

ചെന്നൈ:ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ദമ്പതികളാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകനും താരത്തിന്റെ ഭർത്താവുമായ വിഘ്നേഷ് ശിവനും. ഇക്കഴിഞ്ഞ ജൂണിലാണ് ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്.

വളരെ ആഘോഷപൂർവം നടന്ന ചടങ്ങിന്റെ ഫോട്ടോകളും വീ‍ഡിയോകളും വൈറലായിരുന്നു. ബോളിവുഡിൽ നിന്ന് ഷാരൂഖ് ഖാൻ അടക്കമുള്ള താരങ്ങൾ ആശംസകൾ നേരാനായി എത്തിയിരുന്നു.

അടുത്തിടെ താരദമ്പതികൾ‌ക്ക് ഇരട്ട കുഞ്ഞുങ്ങളും പിറന്നിരുന്നു. രണ്ട് ആൺകുഞ്ഞുങ്ങളാണ് നയൻസിനും വിക്കിക്കും ജനിച്ചിരിക്കുന്നത്. സറോ​ഗസി വഴിയാണ് താരങ്ങൾക്ക് കുഞ്ഞുങ്ങൾ പിറന്നത്.

ഉയിർ, ഉലകം എന്നീ പേരുകൾ ചൊല്ലിയാണ് തങ്ങളുടെ ഓമനമക്കളെ ഇരുവരും വിശേഷിപ്പിക്കുന്നത്. അതേസമയം വിവാഹം കഴിഞ്ഞിട്ടും മക്കൾ പിറന്നിട്ടുമുള്ള ആദ്യത്തെ ദീപാവലിയാണ് ദമ്പതികൾ ആഘോഷിക്കുന്നത്. അതിന്റെ സന്തോഷമാണ് താര കുടുംബത്തിന്.

- Advertisement -

ദീപാവലി ദിനത്തിൽ ആരാധകർക്കായി സ്പെഷ്യൽ ആശംസയുമായി നയൻതാരയും വിഘ്നേഷ് ശിവനും ഇപ്പോൾ‌ എത്തിയിരിക്കുകയാണ്. രണ്ട് മക്കളേയും കൈകളിലേന്തി നിൽക്കുന്ന നയൻതാരയും വിഘ്നേഷ് ശിവനുമാണ് വീഡിയോയിലുള്ളത്.

- Advertisement -

പ്രിയ പത്നിക്കും മക്കൾക്കുമൊപ്പം നിന്ന് ആശംസ നേരുന്ന വീഡിയോ വിഘ്നേഷ് ശിവനാണ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള സാരിയും സിന്ദൂരവുമണിഞ്ഞ് വളരെ സിംപിൾ ലുക്കിലാണ് നയൻസ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മെറൂൺ നിറത്തിലുള്ള ഷർട്ടും കസവ് മുണ്ടുമായിരുന്നു വിഘ്നേഷ് ശിവന്റെ വേഷം.

ഒരു കുഞ്ഞിനെ നയൻസും മറ്റൊരു കുഞ്ഞിനെ വിക്കിയുമായിരുന്നു എടുത്തത്. ഇരുവരും പക്ഷെ കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്തിയിട്ടില്ല. ആദ്യമായാണ് ഇരുവരും കുഞ്ഞുങ്ങളുമായി പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

കുഞ്ഞുങ്ങൾ പിറന്ന വാർത്ത പങ്കുവെച്ചപ്പോഴും കുഞ്ഞുങ്ങളുടെ കാലുകൾ ചുംബിക്കുന്ന ഫോട്ടോകൾ മാത്രമാണ് നയൻസും വിക്കിയും പങ്കുവെച്ചത്. താരദമ്പതികളുടെ ദീപാവലി സ്പെഷ്യൽവീ‍ഡിയ വളരെ വേ​ഗത്തിൽ വൈറലായി. ‘എല്ലാവർക്കും ദീപാവലി ആശംസകൾ… എല്ലാ അർഥത്തിലും നമുക്ക് തല ദീപാവലി… നിങ്ങൾക്കെല്ലാവർക്കും സന്തോഷകരമായ ദീപാവലി ആശംസകൾ.’

- Advertisement -

‘നിങ്ങളുടെ എല്ലാ പ്രിയപ്പെട്ടവർക്കും ജീവിതത്തിൽ നിങ്ങൾക്ക് സന്തോഷവും സമാധാനവും മാത്രം ആശംസിക്കുന്നു. കഠിനമായി പ്രാർത്ഥിക്കുക… കഠിനമായി സ്നേഹിക്കുക. സ്നേഹം മാത്രമാണ് നമുക്ക് ഓരോരുത്തർക്കും വേണ്ടിയുള്ളത്… സ്നേഹമാണ് ഈ ജീവിതത്തെ മനോഹരവും സമൃദ്ധവുമാക്കുന്നത്.’

‘ദൈവത്തിൽ വിശ്വസിക്കുക. സ്നേഹത്തിൽ വിശ്വസിക്കുക. നന്മയിൽ വിശ്വസിക്കുക…’ നയൻസിനും മക്കൾക്കുമൊപ്പമുള്ള വീഡിയോ പങ്കുവെച്ച് വിഘ്നേഷ് ശിവൻ കുറിച്ചു.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. നയൻതാരയെ സകുടുംബം കാണാൻ പറ്റിയ സന്തോഷമാണ് പലരും കമന്റുകളിലൂടെ പങ്കുവെച്ചത്. നാനും റൗഡി താൻ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലായത്.

തനിക്ക് എല്ലാത്തരത്തിലും വളരെ സപ്പോർട്ട് നൽകുന്ന വ്യക്തിയാണ് വിഘ്നേഷ് എന്നാണ് നയൻതാര പലപ്പോഴായി പറഞ്ഞിട്ടുള്ളത്. അതേസമയം സറോ​ഗസി വഴി നയൻതാരയ്ക്കും വിഘ്നേഷിനും കുഞ്ഞുങ്ങൾ പിറന്നത് വലിയ വിവാദത്തിനും അന്വേഷണത്തിനും വഴിവെച്ചിരുന്നു. സറോ​ഗസി നിയമങ്ങൾ താരങ്ങൾ പാലിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ചും അന്വേഷണം നടന്നിരുന്നു.

എല്ലാത്തിനും കൃത്യമായ മറുപടിയും നയൻതാരയും വിഘ്നേഷ് ശിവനും നൽകി. നയൻതാരയും വിഘ്നേഷും തമ്മിലുള്ള വിവാഹം ആറ് വർഷം മുമ്പുതന്നെ നടന്നിരുന്നു. ഇവർക്ക് വേണ്ടി വാടകഗർഭധാരണത്തിന് തയ്യാറായത് നയൻതാരയുടെ ബന്ധുവും വിദേശത്ത് താമസക്കാരിയുമായ സ്ത്രീയാണെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയതായി പിന്നീട് റിപ്പോർട്ടില്‍ പറഞ്ഞു.

വിവാഹത്തിന്റേയും വാടക ഗർഭധാരണത്തിന്റേയും രേഖകളും ഇവർ സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കിയതോടെയുമാണ് താരദമ്പതികളുടെ സറോ​ഗസിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ കെട്ടടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week