FeaturedKeralaNews

മാഹിയിൽ തെരഞ്ഞെടുപ്പ് പ്രചരണ വാഹനമിടിച്ച് ഒൻപത് വയസ്സുകാരൻ മരിച്ചു

കണ്ണൂർ:മാഹിയിൽ തെരഞ്ഞെടുപ്പ് പ്രചരണ വാഹനമിടിച്ച് ഒൻപത് വയസ്സുകാരൻ മരിച്ചു. മാഹി പൊലീസിലെ ഹോം ഗാർഡ് കൃഷ്ണ കൃപയിൽ വിശ്വലാലിൻ്റെ മകൻ ആദിഷ് ലാലാണ് മരിച്ചത്.

എൻ.ഡി.എ.സ്ഥാനാർത്ഥിയുടെ പ്രചരണ വാഹനമിടിച്ചാണ് അപകടം.വൈകിട്ട് ആറേ കാലോടെയാണ് സംഭവം.വളവിൽ കടലോരത്തെ അയ്യപ്പ മഠത്തിന്നടുത്ത് വെച്ചാണ് അപകടം.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം മാഹി ജനറൽ ആശുപത്രിയിലും പിന്നീട് വടകരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button