എറണാകുളം ജില്ലയില്‍ ഒന്‍പത് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ ഒന്‍പത് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.

ജൂണ്‍ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള ആലങ്ങാട് സ്വദേശിക്കും, അതേ വിമാനത്തിലെത്തിയ 25 വയസ്സുള്ള വരാപ്പുഴ സ്വദേശിക്കും, 46 വയസ്സുള്ള മലയിടംതുരുത്ത് സ്വദേശിക്കും, റിയാദ് കൊച്ചി വിമാനത്തിലെത്തിയ 48 വയസ്സുള്ള ഏലൂര്‍ സാദേശിക്കും, ജൂണ്‍ 14 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള തിരുവാണിയൂര്‍ സ്വദേശിക്കും, അതേ വിമാനത്തിലെത്തിയ 30 വയസ്സുള്ള ചെല്ലാനം സ്വദേശിക്കും, ജൂണ്‍ 13 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള മൂക്കന്നൂര്‍ സ്വദേശിക്കും, ജൂണ്‍ 12ന് കുവൈറ്റ് കരിപ്പൂര്‍ വിമാനത്തിലെത്തിയ 31 വയസ്സുള്ള കടമക്കുടി സ്വദേശിക്കും, ജൂണ്‍ 6 ന് ട്രയിനില്‍ മധ്യപ്രദേശില്‍ നിന്നും കൊച്ചിയിലെത്തിയ പാറക്കടവ് സ്വദേശിയായ 14 വയസ്സുള്ള കുട്ടിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശി നിരീക്ഷണത്തിലായിരുന്ന ഈ കുട്ടിയുടെ കുടുംബവുമായി സമ്പര്‍ക്കത്തില്‍ വന്നിരുന്നു.നായരമ്പലം സ്വദേശിയുടെ ഉറവിടം കണ്ടെത്തുന്നതിനായി ഈ കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും സ്രവ പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് കുട്ടിയുടെ ഫലം പോസിറ്റീവ് ആയത്.

ഇത് കൂടാതെ ജൂണ്‍ 25 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 46 വയസ്സുള്ള ആലപ്പുഴ സ്വദേശിയും ഇന്ന് രോഗം സ്ഥിരീകരിച്ച് ജില്ലയില്‍ ചികിത്സയിലുണ്ട്.

ജൂണ്‍ 25 ന് രോഗം സ്ഥിരീകരിച്ച 2 ആമ്പല്ലൂര്‍ സ്വദേശികളുടെ സമ്പര്‍ക്ക പട്ടികയില്‍ ഇതുവരെ 22 പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ട 11 പേരുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

ഇന്ന് 3 പേര്‍ രോഗമുക്തി നേടി. ജൂണ്‍ 3ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള പല്ലാരിമംഗലം സ്വദേശിനി, ജൂണ്‍ 14ന് രോഗം സ്ഥിരീകരിച്ച 51 വയസുള്ള തമിഴ്‌നാട് സ്വദേശി, ജൂണ്‍ 9 ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള മഹാരാഷ്ട്ര സ്വദേശി എന്നിവര്‍ ഇന്ന് രോഗമുക്തി നേടി.

ഇന്ന് 1045 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 892 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13256 ആണ്. ഇതില്‍ 11287 പേര്‍ വീടുകളിലും, 514 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1455 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News