‘തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത് നമ്മള്‍ കൊടുക്കുവോ? കൊടുക്കൂല്ല’ വൈറലായി നിമിഷ സജയന്റെ വാക്കുകള്‍
ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന റാലി വന്‍ വിജയമായിരിന്നു. റാലിയില്‍ സിനിമ താരങ്ങള്‍ അടക്കം നിരിവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സംവിധായകന്‍ ആഷിക് അബു, ഷെയ്ന്‍ നിഗം, റിമാ കല്ലിങ്കല്‍, നിമിഷ സജയന്‍ തുടങ്ങിയ താരങ്ങള്‍ റാലിയില്‍ പങ്കെടുത്തു. ഇപ്പോള്‍ റാലിക്കിടെ നിമിഷ സജയന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
‘ഇത്രയും ആള്‍ക്കാര്‍ നമ്മളെ പിന്തുണയ്ക്കാന്‍ വന്നതില്‍ സന്തോഷം. ഇപ്പോള്‍ ഞാന്‍ വന്നപ്പോള്‍ ഒരു ബോര്‍ഡ് വായിച്ചായിരുന്നു. തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മള്‍ കൊടുക്കുവോ? കൊടുക്കൂല്ല. നന്ദി’-നിമിഷ പറഞ്ഞു.
ഫേസ്ബുക്കിലെ വിവിധ കൂട്ടായ്മകളുടെ ഒത്തൊരുമയായാണ് ലോങ്മാര്‍ച്ച് നടന്നത്. സിനിമ പ്രവര്‍ത്തകരടക്കം സമൂഹത്തില്‍ പല തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒന്നിച്ചാണ് പതിഷേധിക്കാനെത്തിയത്.