മലയാളത്തിലെ യുവനടിമാരില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് നിമിഷ സജയന്‍. 24 വയസിനുള്ളില്‍ തികച്ചും വ്യത്യസ്തമായ സ്ത്രീ കഥാപാത്രങ്ങളെ നിമിഷ വെള്ളിത്തിരയിലെത്തിച്ചു. പത്ത് ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിലാണ് നടി ഇടം നേടിയത്.
മാലിക്, തുറമുഖം എന്നീ മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളിലും സുപ്രധാന റോളില്‍ നിമിഷയെത്തുന്നുണ്ട്. ഇപ്പോള്‍ സിനിമാനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് നടി. ഒപ്പം അഭിനയിച്ചതില്‍ ഏറ്റവും സ്വാധീനിച്ച നടന്‍ ഫഹദ് ഫാസിലാണെന്ന് നിമിഷ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഫാസിലിനെ കുറിച്ച് നിമിഷ സംസാരിച്ചത്.
എന്നെ ഏറ്റവും സ്വാധീനിച്ച നടന്‍ ഫഹദിക്കയാണ്. അന്നും ഇപ്പോഴും അങ്ങനെത്തന്നെ. മാലിക്ക് എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്‌ബോള്‍ ശരിക്കും ആ കഥാപാത്രത്തെ നന്നായി ചെയ്യാന്‍ എനിക്ക് പറ്റുന്നില്ലായിരുന്നു. അപ്പോള്‍ ഫഹദിക്ക പറയും: ‘ആ സീന്‍ നമുക്ക് ഒന്നുകൂടി നോക്കാം. നിമിഷയ്ക്ക് ഇനിയും ചെയ്യാന്‍ പറ്റും.’