29.7 C
Kottayam
Saturday, June 13, 2026

മേക്കപ്പും ചെയ്യില്ല മര്യാദയ്ക്ക് വസ്ത്രവും ധരിക്കാറില്ല; നിമിഷ സജയനെതിരെ വിമര്‍ശനം

Must read

കൊച്ചി:തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ നിമിഷ സജയന്റെ പുതിയ ചിത്രങ്ങൾക്ക് നേരെ വിമർശനം.ഓറഞ്ച് ടോപ്പിനൊപ്പം ജീന്‍സ് ധരിച്ച ചിത്രമാണ് നിമിഷ പങ്കുവച്ചത്.

കാല്‍ മുട്ട് മുതല്‍ മുകളിലേക്ക് കീറി കാലുകള്‍ കാണാവുന്ന നിലയിലുള്ള വസ്ത്ര ധാരണത്തിനു നേരെ രംഗത്ത് എത്തിയിരിക്കുകയാണ് സദാചാരവാദികൾ. ആരെങ്കിലും ഈ കുട്ടിക്ക് നല്ലൊരു വസ്ത്രം വാങ്ങി നല്‍കണേ, ഇത്രയും കാലത്തിന് ഇടയ്ക്ക് ഇങ്ങനെ ഒരു പാന്റ് പിച്ചക്കാര്‍ക്ക് പോലും കണ്ടില്ലല്ലോ, നല്ലൊരു നടി ആയിരുന്നു ഇപ്പോള്‍ ഈ ഗതി വന്നല്ലോ, മേക്കപ്പും ചെയ്യില്ല മര്യാദയ്ക്ക് വസ്ത്രം ധരിക്കാറില്ല, എന്നിങ്ങനെ നിരവധി കമന്റുകള്‍ ആണ് ചിത്രത്തിന് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം നടിയും ഉറ്റസുഹൃത്തുമായ അനു സിതാരയ്‌ക്കൊപ്പം പാതിരാത്രിയില്‍ നൃത്തപരിശീലനം നടത്തുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.

- Advertisement -

- Advertisement -

ഒരു ഹിന്ദി പാട്ടിനൊപ്പമാണ് ഇരുവരും ചുവടുവെക്കുന്നത്. വീഡിയോയില്‍ മനോഹരമായി നൃത്തം ചെയ്യുന്ന താരങ്ങളെ കാണാം. ഒപ്പം വീഡിയോയുടെ അവസാന ഭാഗത്ത് ഡാന്‍സ് പ്രാക്ടീസിന്റെ ചില ഭാഗങ്ങളും ചേര്‍ത്തിട്ടുണ്ട്. രസകരമായ ദൃശ്യങ്ങളാണ് വീഡിയോയുടെ അവസാന ഭാഗത്തുളളത്. അതേസമയം കൈനിറയെ ചിത്രങ്ങളുമായി മലയാളത്തില്‍ മുന്നേറുന്ന താരമാണ് നിമിഷ സജയന്‍. മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രം നായാട്ട്, മഹേഷ് നാരായണ്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം മാലിക്ക് തുടങ്ങിയവ നിമിഷയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമകളാണ്. കൂടാതെ മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.

ആനിക്കൊപ്പമുള്ള ടി.വി.ഷോയിൽ നടി നിമിഷ സജയൻ മേക്കപ്പ് അണിയുമോ ഇല്ലയോ എന്നതിനെ പറ്റിയുള്ള അഭിപ്രായം ചർച്ചകൾക്ക് വഴിവച്ചിരുന്നു. പൊതു പരിപാടികളിൽ പോലും മേക്കപ്പ് ഇടാതെ പ്രത്യക്ഷപ്പെടാറുള്ള നിമിഷ മേക്കപ്പ് ഇഷ്‌ടമല്ല എന്ന് പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

Popular this week