KeralaNews

നിഖിലിന്റെ എം.കോം രജിസ്ട്രേഷൻ റദ്ദാക്കി; ബി.കോം തുല്യതാ സർട്ടിഫിക്കറ്റ് പിൻവലിക്കാനും ഉത്തരവ്

തിരുവനന്തപുരം: എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസിന്റെ എം.കോം രജിസ്ട്രേഷൻ റദ്ദാക്കാൻ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ ഉത്തരവിട്ടു. റായ്പുരിലെ കലിംഗ സർവകലാശാലയുടെ പേരിൽ വ്യാജ ഡിഗ്രി സർട്ടിഫിക്കേറ്റ് ഹാജരാക്കിയായിരുന്നു നിഖിൽ എം.എസ്.എം കോളേജിൽ പ്രവേശനം നേടിയതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് രജിസ്ട്രേഷൻ റദ്ദാക്കാൻ ഉത്തരവിട്ടത്.

നിഖിൽ കലിംഗ സർവകലാശാലയുടെ വിദ്യാർഥി ആയിരുന്നില്ലെന്നും ഡിഗ്രി വ്യാജമാണെന്നും കലിംഗ സർവകലാശാല അറിയിച്ചിരുന്നു. സർവകലാശാലയുടെ വിശ്വാസ്യതയ്ക്ക് കളങ്കം വരുത്താൻ ശ്രമിച്ച നിഖിൽ തോമസിനെതിരേ നടപടി കൈക്കൊള്ളണമെന്ന് സർവകലാശാല രജിസ്ട്രാറോട് കലിംഗ സർവകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള സർവകലാശാലയിൽ നിഖിൽ കലിംഗ സർവകലാശാലയുടെതെന്ന രീതിയിൽ സമർപ്പിച്ച ബി.കോം തുല്യതാ സർട്ടിഫിക്കറ്റ് പിൻവലിക്കാനും വി.സി. ഉത്തരവിട്ടു. പ്രവേശനം സംബന്ധിച്ച് എം.എസ്.എം. കോളേജ് അധികൃതരുടെ വിശദീകരണം ഇന്നുതന്നെ ലഭിക്കണമെന്ന് സർവകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം ലഭിച്ചശേഷം കോളേജിനെതിരേയും നടപടി ഉണ്ടാകും.

അന്യ സംസ്ഥാനങ്ങളിൽനിന്നുള്ള ഡിഗ്രി ഉപയോഗിച്ച് കേരള സർവകലാശാലയിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ ഡിഗ്രികൾ പരിശോധിക്കുന്നത് സംബന്ധിച്ച് സിൻഡിക്കേറ്റ് തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button