EntertainmentKeralaNews

‘കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ട’; സംരക്ഷിക്കാമെന്നാണെങ്കില്‍ ഒന്നിനെയും വെട്ടരുതെന്ന് നിഖില വിമല്‍

കൊച്ചി ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന് നടി നിഖില വിമല്‍. പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ലെന്നും താരം പറഞ്ഞു. ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൈല്‍ സ്റ്റോണ്‍ എന്ന യുട്യൂബ് ചനലിന് നല്‍കിയ അഭമുഖത്തിലാണ് നിഖിലയുടെ പ്രതികരണം.

‘മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്’ എന്നും താരം കൂട്ടിച്ചേര്‍ത്തു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ

പശുവിനെ വെച്ചാല്‍ ജയിക്കുമോ. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം. ആരാ പറഞ്ഞത് നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന്. അത് മോളില്, നമ്മുടെ നാട്ടില്‍ വെട്ടാം.
നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല. നമ്മള്‍ ഇന്ത്യയിലാണ്. ഇന്ത്യയില്‍ അങ്ങനെ ഒരു സിസ്റ്റമല്ല. അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്നമല്ല.
മൃഗങ്ങളെ സംരക്ഷിക്കുക എന്ന രീതിയിലാണെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. ഒരു മൃഗങ്ങളെയും വെട്ടരുത്. പശുവിന് മാത്രം ഈ നാട്ടില്‍ പ്രത്യേക പരിഗണനയൊന്നുമില്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കില്‍ എല്ലാത്തിനെയും വെട്ടണം.


ഇത് വലിയ ഡിബേറ്റിനുള്ള ടോപിക്കാണ്. വന്യമൃഗങ്ങളെ സംരക്ഷിക്കണം എന്ന് പറയുന്നത് അവറ്റകള്‍ക്ക് വംശനാശം സംഭവിക്കുന്നത് കൊണ്ടാണ്.

നിഖില വിമല്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ജോ ആന്‍ഡ് ജോ തിയേറ്റുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഒരു കുടുംബത്തിലെ ജോമോള്‍, ജോമോന്‍ എന്ന സഹോദരന്റെയും സഹോദരിയുടെയും കഥയാണ് ജോ ആന്‍ഡ് ജോ പറയുന്നത്. മാത്യു, നസ്ലിന്‍, ജോമി ആന്റണി, സ്മിനു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. അരുണ്‍ ഡി ജോസ്, രവീഷ് നാഥ്, എന്നിവര്‍ ചേര്‍ന്നാണ് തിക്കഥയും സംഭാഷണവും എഴുതുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button