24.1 C
Kottayam
Friday, June 5, 2026

കോഴിക്കോട്ടെ 227 ഗ്രാം എം.ഡി.എയ്ക്ക് ബാംഗ്ലൂര്‍ ബന്ധം,അവിടെ നിന്നും പഞ്ചാബ്,പിന്നെ ഗോവ,ഒടുവില്‍ നോയിഡ,ആഫ്രിക്കന്‍ മാര്‍ക്കറ്റില്‍ നിന്ന് നൈജീരിയക്കാരനെ പൊക്കി കേരള പോലീസ്; സിനിമാ സ്‌റ്റൈല്‍ ലഹരിവേട്ടയ്ക്ക് കയ്യടി

Must read

കോഴിക്കോട്: കഴിഞ്ഞ ജനുവരി 21 ന് കോഴിക്കോട് കാരന്തൂരില്‍വെച്ച് 227 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പിടികൂടുമ്പോള്‍ രാജ്യവ്യാപകമായി നെറ്റ്വര്‍ക്കുള്ള വലിയ ഒരു മയക്കുമരുന്ന് ശൃംഖലയിലേക്കാണ് തങ്ങള്‍ പ്രവേശിച്ചിരിക്കുന്നത്, കുന്ദമംഗലം പൊലീസ് കരുതിയിരുന്നില്ല. മഞ്ചേശ്വരം സ്വദേശി ഇബ്രാഹിം മുസമില്‍, വെള്ളിപറമ്പ് സ്വദേശി അഭിനവ് എന്നിവര്‍ പിടികൂടിയ പൊലീസ്, തുടര്‍ന്ന് നടത്തിയ അന്വേഷണം സിനിമാക്കഥ പൊലെ അവിശ്വസനീയമാണ്.

ആദ്യം, മൈസുരിലും, പിന്നീട് പഞ്ചാബിലും ഒടുവില്‍ ഡല്‍ഹിയിലും എത്തിയാണ്, കുന്ദമംഗലംപോലീസ് എംഡിഎംഎക്കേസിലെ പ്രതികളെ പൊക്കിയത്. ഇപ്പോള്‍ മൊത്തം 10 പേര്‍ കേസില്‍ പിടിയിലായിട്ടുണ്ട്. മാസങ്ങള്‍ നീണ്ട ലഹരിവേട്ടക്ക് ഒടുവിലാണ്, കേരളാ പൊലീസിന് ഈ നേട്ടത്തിലേക്ക് എത്താന്‍ കഴിഞ്ഞത്.

- Advertisement -

അന്താരാഷ്ട്ര ലഹരി വില്പനക്കാരനായ നൈജീരിയന്‍ പൗരന്‍ ഫ്രാങ്ക് ചിക്കന്‍സി കച്ചുകാ (33) എന്നയാളെയാണ് കഴിഞ്ഞ ദിവസം കുന്ദമംഗലം പൊലീസ് നോയിഡയില്‍ നിന്ന് പിടികൂടിയത്. നോയിഡയില്‍ ഫാര്‍മസിസ്റ്റായും ജോലി ചെയ്യുന്ന പ്രതി ഗാല്‍ഗോട്ടിയാസ് യൂണിവേഴ്സിറ്റിയിലെ എംസിഎ വിദ്യാര്‍ത്ഥിയാണ്. പഠിക്കുന്ന കോളെജില്‍ വെച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

- Advertisement -

കഴിഞ്ഞ ജനുവരിയില്‍ കുന്ദമംഗലത്തിന് സമീപം കാരന്തൂരില്‍ വെച്ച് എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിലായ കേസിന്റെ തുടര്‍ച്ചയായാണ് നൈജീരിയന്‍ സ്വദേശി പൊലീസ് വലയിലായത്. കേസില്‍ അറസ്റ്റിലാവുന്ന പത്താമത്തെ പ്രതിയാണ് ഇയാള്‍. ഇതേ കേസില്‍ പിന്നീട് മൈസൂരുവില്‍ വെച്ച് മുഹമ്മദ് ഷമീല്‍ എന്നയാളും പിടിയിലായത്. ഇവര്‍ക്ക് രാസലഹരി ലഭിച്ച വഴി തേടിയുള്ള പൊലീസ് അന്വേഷണമാണ് വിദേശപൗരന്‍മാരിലേക്ക് ഉള്‍പ്പെടെ എത്തിയത്.

- Advertisement -

പ്രതികളെ തെളിവെടുപ്പിനായി ബംഗളൂരുവില്‍ എത്തിച്ചപ്പോഴാണ് കൂട്ടുപ്രതികളെക്കുറിച്ച് മനസിലാകുന്നത്. ഇവര്‍ വാങ്ങിയ രാസലഹരിയുടെ പണം നിക്ഷേപിച്ച ബാങ്ക് അക്കൗണ്ടുകളും ഇവര്‍ ഉപയോഗിച്ച വാട്സ് ആപ്പ് കോള്‍ വിവരങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതോടെ അന്വേഷണം നോയിഡയിലേക്കും പഞ്ചാബിലേക്കും പൊലീസിനെ എത്തിച്ചു. വലിയ തുക ടാന്‍സാനിയന്‍ സ്വദേശികളുടെ അക്കൗണ്ട് വഴി നോയിഡയില്‍ വെച്ചാണ് പിന്‍വലിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് മാര്‍ച്ച് പതിനാലിന് ടാന്‍സാനിയന്‍ സ്വദേശികളായ ഡേവിഡ് എന്‍ഡമി, അറ്റ്ക്ക ഹരുണ എന്നിവരെ പിടികൂടിയതോടെയാണ് മുഖ്യ കണ്ണിയായ ഫ്രാങ്ക് ചിക്കന്‍സിയിലേക്ക് അന്വേഷണം നീണ്ടത്.

പഞ്ചാബിലെ പെര്‍ഗാനയിലെ ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളായിരുന്നു ഡേവിഡ് എന്‍ഡമിയും അറ്റ്ക്ക് ഹരുണയും. സര്‍വകലാശാലയ്ക്ക് സമീപമുള്ള വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്നിടത്തു നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഇവരുടെ അക്കൗണ്ടില്‍ നാലു മാസത്തിനകം 1.3 കോടി രൂപയിലേറെ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. പല ഇടനിലക്കാര്‍ വഴി കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ച വകയിലുള്ള പണം കൈപ്പറ്റിയതും ഇവരുടെ അക്കൗണ്ടു വഴിയാണെന്നും കണ്ടെത്തി. പിടിയിലായ ടാന്‍സാനിയന്‍ സ്വദേശികള്‍ ജുഡീഷ്യല്‍ കസ്റ്റിഡിയിലാണിപ്പോഴുള്ളത്.

ഇവരുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നതിനിടെ എംഡിഎംഎ വാങ്ങിക്കാനാവശ്യമായ പണം അയച്ച് നല്‍കിയ മറ്റൊരു അക്കൗണ്ട് കൂടി ശാസ്ത്രീയ പരിശോധന നടത്തിയതില്‍ നിന്ന് നൈജീരിയന്‍ സ്വദേശിയിലേക്ക് അന്വേഷണം എത്തുകയായിരുന്നു. ഇയാളില്‍ നിന്ന് നാല് മൊബൈല്‍ ഫോണുകളില്‍ നിന്നായി ഏഴ് സിം കാര്‍ഡുകളും കുറ്റവാളികള്‍ നിയമവിരുദ്ധമായി പണം കൈകാര്യം ചെയ്യാനുപയോഗിക്കുന്നതായി സംശയിക്കുന്ന ബാങ്കുകളുടെ രണ്ട് എടിഎം കാര്‍ഡുകളും കണ്ടെടുത്തിട്ടുണ്ട്.

ഈ അക്കൗണ്ടുകളിലേക്ക് ലക്ഷണക്കിന് രൂപയാണ് വന്നുചേരുന്നതെന്നും പണമെത്തുന്ന ദിവസം തന്നെ അത് പിന്‍വലിക്കുന്നതായുമുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളെജ് അസി. കമ്മീഷണര്‍ ഉമേഷ് എയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ് ഐ നിധിന്‍, എസ് സി പി ഒ മാരായ ബിജു മുക്കം, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. മറ്റു സംസ്ഥാനങ്ങളിലെ ലഹരി നിര്‍മാണ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ്അറിയിച്ചു.

ഒരു ചെറിയ സംഭവത്തിന്റെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു വലിയ റാക്കറ്റിന്റെ ചിത്രമാണ് വെളിവായിരിക്കുന്നത്. മെത്ത് എന്ന് വിളിക്കുന്ന എംഡിഎംഎ, ഇന്ത്യയില്‍ വ്യാപകമാക്കിയത് നൈജീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കുന്ദമംഗലം പൊലീസിന്റെ അന്വേഷണം ഈ വാദത്തിന് അടിവരയിടുന്നു. ഇത് ഇന്ത്യയിലും കുടില്‍ വ്യവസായം പോലെയാക്കിയത്. പഠനം, ജോലി തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ ആഫ്രിക്കന്‍ സ്വദേശികള്‍, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈൗ ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലെത്തിയാണ് മെത്ത് നിര്‍മ്മാണം ഇന്ത്യയില്‍ തുടങ്ങിയത് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ഡിറ്റര്‍ജന്റ്, പെര്‍ഫ്യൂം തുടങ്ങിയവ നിര്‍മിക്കുന്ന ചെറുകിട വ്യവസായ സംരംഭകരെ പാട്ടിലാക്കിയാണ് എംഡിഎംഎ നിര്‍മ്മാണം. ഇവരുടെ നിര്‍മാണകേന്ദ്രത്തില്‍ ഒരു വശത്തു ചെറിയ മുറി തരപ്പെടുത്തി ലാബ് സ്ഥാപിക്കും. രാസവസ്തുക്കളില്‍ ചിലതില്‍ മറ്റുചില രാസവസ്തുക്കള്‍ ചേര്‍ത്തു നിശ്ചിത താപനിലയില്‍ ചൂടാക്കിയാണ് എംഡിഎംഎ നിര്‍മിക്കുന്നത്. പൊടി രൂപത്തിലാണ്. ചിലയിടത്ത് ഗുളിക രൂപത്തിലായിരിക്കും.

രാസവസ്തുക്കള്‍ കൃത്യമായ അനുപാതത്തില്‍ ചേര്‍ത്തു ചൂടാക്കിയാലേ ഫലം ലഭിക്കൂ. ഇക്കാര്യത്തില്‍ ആഫ്രിക്കന്‍ വംശജര്‍ക്കാണ് പ്രാവീണ്യം. ആദ്യകാലത്ത് ഇതിന്റെ കുട്ട് ആഫ്രിക്കക്കാര്‍ക്ക് മാത്രമാണ് അറിവുണ്ടായിരുന്നത്. കുക്കിങ്ങ് എന്നാണ് എംഡിഎംഎ നിര്‍മ്മാണം അറിയപ്പെട്ടിരുന്നത്! ഇന്ത്യയില്‍ രാസലഹരി നെറ്റ് വര്‍ക്ക് എത്ര ശക്തമാണെന്ന് തെളിയിക്കുന്ന കേസ് കൂടിയാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

Popular this week