24.1 C
Kottayam
Friday, June 5, 2026

ലൈംഗിക ഇടപാടുകളുടെ ‘റിയല്‍ മീറ്റ്’ സൗമ്യയും തസ്ലിമയും തമ്മില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ നടന്നത് തുടര്‍ച്ചയായ പണമിടപാട്;അഛന്‍ മരിച്ചതിനാല്‍ പണം കൊടുത്തെന്ന് ജിന്റോ; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ തെളിയുന്നത് പെണ്‍വാണിഭവും

Must read

ആലപ്പുഴ: രണ്ടു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ ഇന്നലെ എക്‌സൈസ് ചോദ്യം ചെയ്ത റിയാലിറ്റി ഷോ താരം ജിന്റോ, ചലചിത്ര നിര്‍മാതാവിന്റെ സഹായി ജോഷി എന്നിവര്‍ക്കു ലഹരി ഇടപാടുമായി ബന്ധമില്ലെന്ന് എക്‌സൈസ് പറയുമ്പോഴും പ്രതികളുമായി ഇവര്‍ക്കുള്ളത് അടുത്ത ബന്ധം. ജിന്റോയും ജോഷിയും കഞ്ചാവോ മറ്റു രാസലഹരികളോ ഉപയോഗിക്കുന്നതായി വ്യക്തമായിട്ടില്ല. എന്നാല്‍ കേസിലെ ഒന്നാംപ്രതി തസ്ലിമയുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുള്ളതായി തെളിഞ്ഞു. ചോദ്യം ചെയ്യലിലും ഇവര്‍ ഇതെല്ലാം സമ്മതിച്ചു.

മോഡല്‍ കെ സൗമ്യയെ ജിന്റോയ്ക്ക് പരിചയവുമുണ്ട്. അന്വേഷണസംഘം ചോദ്യം ചെയ്ത മോഡല്‍ കെ.സൗമ്യയെ സമൂഹമാധ്യമം വഴിയാണു പരിചയപ്പെട്ടതെന്നു ജിന്റോ എക്‌സൈസിനോടു പറഞ്ഞു. മോഡലിങ് വഴിയാണു തസ്ലിമയെ പരിചയപ്പെട്ടത്. ചലച്ചിത്ര നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു മോഡലുകളുടെ ചിത്രങ്ങളും വിവരങ്ങളും എത്തിച്ചു നല്‍കിയിരുന്നയാളാണു ജോഷിയെന്ന് എക്‌സൈസ് പറയുന്നു. ഇയാളും രാസലഹരി ഉപയോഗിക്കാറില്ല.

- Advertisement -

ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്‌ളിമയും മോഡല്‍ സൗമ്യയും തമ്മില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ നടന്നത് തുടര്‍ച്ചയായ ബാങ്ക് പണമിടപാട്. ഇത് 130 പേജോളം വരും. ലക്ഷങ്ങളുടെ പണമിടപാടുകള്‍ക്ക് പിന്നില്‍ റിയല്‍മീറ്റാണെന്ന് സൗമ്യ കഴിഞ്ഞദിവസം എക്‌സൈസിനോട് പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. എന്നാല്‍ ഇങ്ങനെയൊന്നില്ലെന്നാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സൗമ്യ പറഞ്ഞത്. ചെറിയ തുകകളുടെ ഇടപാടുകള്‍ സംബന്ധിച്ച് എക്‌സൈസ് പരിശോധിക്കുന്നുണ്ട്.

- Advertisement -

ഇതിനായി സൗമ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. രണ്ട് തവണയാണ് തസ്ലിമയ്ക്ക് പണം നല്‍കിയതെന്നും അച്ഛന്‍ മരിച്ചെന്ന് പറഞ്ഞതുകൊണ്ടാണ് പണം കൊടുത്തതെന്നുമാണ് ജിന്റോയുടെ മൊഴി. ലഹരി ഉപയോഗിക്കാറില്ലെന്നും പറഞ്ഞു. തസ്ലീമയുടെ ലഹരി ഇടപാടുകളുമായി ബന്ധമില്ലെന്ന് ജോഷിയും പറഞ്ഞു. ”സിനിമാ മേഖലയിലെ കോഓര്‍ഡിനേറ്റര്‍ എന്നാണ് തസ്‌ലിമ സ്വയം പരിചയപ്പെടുത്തിയത്. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരുമായി വ്യക്തിപരമായി ബന്ധമില്ല.” ജോഷി പറഞ്ഞു. എക്‌സൈസിന് പല നിര്‍ണ്ണായക വിവരങ്ങളും കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ കേസെടുക്കാനുളള അധികാരം അവര്‍ക്കില്ല. ലഹരി കേസിന് അപ്പുറത്തേക്ക് പല മാനങ്ങളുള്ള ഈ കേസുകള്‍ പരിശോധിക്കാന്‍ പോലീസ് എത്തുമോ എന്നതാണ് അറിയേണ്ടത്. എന്നാല്‍ സാധ്യത കുറവാണെന്നാണ് പുറത്തേക്ക വരുന്ന സൂചനകള്‍. അങ്ങനെ വന്നാല്‍ ‘റിയല്‍ മേറ്റുകാര്‍’ എല്ലാം രക്ഷപ്പെടും.

- Advertisement -

ചൊവ്വാഴ്ച ഉച്ചയ്ക്ക്ശേഷമാണ് മുന്‍ ബിഗ്ബോസ് താരമായ ജിന്റോ ആലപ്പുഴ എക്സൈസ് ഓഫീസിലെത്തിയത്. ‘തസ്ലിമ പതിനായിരം ആള്‍ക്കാരെ വിളിച്ചിട്ടുണ്ട്. അതിലൊരാള്‍ ഞാനായി. അത്രയേയുള്ളൂ. വന്നുകഴിഞ്ഞിട്ട് എല്ലാംപറയാം. കുറേ പറയാനുണ്ട് എനിക്ക്”, ജിന്റോ മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതികളിലൊരാളായ തസ്ലിമ സുല്‍ത്താനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജിന്റോയെ എക്സൈസ് ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയത്. തസ്ലിമയുടെ വാട്സാപ്പ് ചാറ്റുകളും കോളുകളും പരിശോധിച്ചതോടെയാണ് ജിന്റോയുമായുള്ള ബന്ധം കണ്ടെത്തിയത്.

നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡലായ സൗമ്യ എന്നിവരെ കഴിഞ്ഞദിവസം എക്സൈസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. നിലവില്‍ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അതേസമയം, ഇവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചതായും ആവശ്യമുണ്ടെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നുമാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. തിങ്കളാഴ്ച രാവിലെയാണ് നടന്മാരും മോഡലും ആലപ്പുഴ എക്‌സൈസ് ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായത്. മണിക്കൂറുകള്‍നീണ്ട ചോദ്യംചെയ്യലിന് ശേഷം രാത്രിയോടെയാണ് മൂവരെയും വിട്ടയച്ചത്.

ആലപ്പുഴയിലെ റിസോര്‍ട്ടില്‍നിന്ന് രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിലെ പ്രതികളിലൊരാളാണ് തസ്ലിമ സുല്‍ത്താന. ഈ കേസില്‍ തസ്ലിമയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, സുഹൃത്തായ ഫിറോസ് എന്നിവരും എക്സൈസിന്റെ പിടിയിലായിരുന്നു. റിസോര്‍ട്ടില്‍ ലഹരി ഇടപാടിന് എത്തിയപ്പോള്‍ തസ്ലിമയും ഫിറോസുമാണ് ആദ്യം എക്സൈസിന്റെ പിടിയിലായത്. ചോദ്യംചെയ്യലില്‍ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ക്ക് ലഹരി എത്തിച്ചുനല്‍കാറുണ്ടെന്ന് തസ്ലിമ വെളിപ്പെടുത്തിയിരുന്നു. തസ്ലിമയുടെ വെളിപ്പെടുത്തലിന് പിന്നാലെ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് ഹര്‍ജി പിന്‍വലിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week