ബംഗളൂരു: ബംഗളൂരുവില്‍ മയക്കുമരുന്ന് കൈവശംവച്ചതിന് നൈജീരിയന്‍ നടന് അറസ്റ്റില്‍. മലയാളം, തമിഴ്, ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച ചെക്കുമി മാല്‍വിന്‍ (45) ആണ് പിടിയിലായത്.
ഇയാളുടെ കൈയില്‍ നിന്നും 7.5 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയും ഹാഷിഷ് ഓയിലും പോലീസ് പിടിച്ചെടുത്തു. കെ.ആര് പുരത്തിനടുത്തുള്ള ഭട്ടാരഹള്ളിയില് മെഡിക്കല്‍ വീസയിലാണ് ഇയാള്‍ താമസിച്ചിരുന്നത്.
ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകള്‍ ഉള്‍പ്പെടെ ഇരുപതോളം ഇന്ത്യന്‍ സിനിമകളിലാണ് ഇയാള്‍ അഭിനയിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News