24.9 C
Kottayam
Friday, June 5, 2026

കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു, പിന്നാലെ കൊവിഡ് മരണം; ഭര്‍ത്താവിന്റെ മരണത്തില്‍ നഷ്ടപരിഹാരം തേടി യുവതി

Must read

ചെന്നെ: കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ കൊവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ച യുവതി നിമപോരാട്ടത്തിന്. നോട്ടിസ് പിരീഡില്‍ പോലും സേവനം തുടരാന്‍ അനുവദിക്കാതെയാണ് 48 കാരനായ രമേഷ് സുബ്രഹ്‌മണ്യനെ ചെന്നൈയിലെ സ്വകര്യ സ്ഥാപനം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ തന്നെ രമേശ് കൊവിഡ് ബാധിച്ച് മരിച്ചു. നോട്ടിസ് പിരീഡില്‍ നിന്നിരുന്നെങ്കില്‍ കുടുംബത്തിന് ലഭിക്കുമായിരുന്ന നഷ്ടപരിഹാരം, ഇന്‍ഷുറന്‍സ് തുക ഉള്‍പ്പെടെയുള്ളവ നല്‍കണമെന്നാവശ്യപ്പെട്ടാണ് ഭാര്യ കാമേശ്വരി നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.

ചെന്നൈയിലെ സിനമീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനാണ് കൊവിഡ് കാലത്തെ ‘ജീവനക്കാരെ കുറയ്ക്കല്‍’ നടപടിയുടെ ഭാഗമായി രമേശിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. അപോയിന്‍മെന്റ് ഓര്‍ഡറില്‍ രണ്ട് മാസം നോട്ടിസ് പിരീഡ് പറഞ്ഞിരുന്നു. ഈ കലയളവില്‍ തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും, അതിനുള്ളില്‍ മറ്റൊരു ജോലി കണ്ടെത്താമെന്നും രമേശഅ എച്ച്ആര്‍ മാനേജറോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കമ്പനി അത് അനുവദിച്ചില്ല. സ്വയം രാജിവച്ചില്ലെങ്കില്‍ കമ്പനി പുറത്താക്കുമെന്നും ഇത് കരിയറിനെ ബാധിക്കുമെന്നും കമ്പനി താക്കീത് നല്‍കി.

30 ലക്ഷം വാര്‍ഷിക വരുമാനമുണ്ടായിരുന്ന ജോലിയായിരുന്നു രമേശിന്റേത്. ജോലി നഷ്ടപ്പെട്ടതോടെ രമേശ് കടുത്ത മാനസിക സംഘര്‍ഷത്തിലായി. ഇതിന് തൊട്ടടുത്ത മാസം കൊവിഡ് കൂടി ബാധിച്ചതോടെ രമേശിന്റെ ആരോഗ്യ നില വഷളാവുകയായിരുന്നുവെന്ന് ഭാര്യ പറയുന്നു. 18 ലക്ഷമാണ് രമേശിന്റെ ചികിത്സയ്ക്കായി കുടുംബം ചെലവാക്കിയത്. ജൂണ്‍ 11 രമേശ് മരണപ്പെട്ടു.

രമേശ് നോട്ടീസ് പിരീഡില്‍ ആയിരുന്നുവെങ്കില്‍ കമ്പനിയുടെ ടേം ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, ഇപിഎഫ് ഉള്‍പ്പെടെ 1.5 കോടി രൂപ കുടുംബത്തിന് ലഭിക്കുമായിരുന്നു. അതുകൊണ്ട് തന്നെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ കമ്പനിക്ക് വക്കീല്‍ നോട്ടിസ് അയച്ചിരിക്കുകയാണ്. ഒരു ജീവനക്കാരനെ നോട്ടിസ് പിരീഡില്‍ തുടരാന്‍ അനുവദിച്ചാല്‍ കമ്പനിക്ക് എന്താണ് നഷ്ടപ്പെടുന്നതെന്ന് ഭാര്യ കാമേശ്വരി ചോദിക്കുന്നു. ഇത്തരം സാഹചര്യങ്ങളെ കുടുംബത്തെ ശിഥിലമാക്കും. തന്റെ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്നും അതുകൊണ്ടാണ് നിയമപരമായി പോരാടുന്നതെന്നും കാമേശ്വരി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week