25.4 C
Kottayam
Friday, May 17, 2024

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളെ ലക്ഷ്യമിട്ട് NIA; മുംബൈയിൽ വ്യാപക റെയ്ഡ്

Must read

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളുടെ വീടുകളിലും മറ്റ് കേന്ദ്രങ്ങളിലും എന്‍.ഐ.എ.യുടെ റെയ്ഡ്. മുംബൈയിലെ ബാന്ദ്ര, സാന്റാക്രൂസ്, ബൊറിവാലി, നാഗ്പാഡ, പരേല്‍ തുടങ്ങി 20-ലേറെ സ്ഥലങ്ങളിലാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തുന്നത്.

റെയ്ഡിനിടെ ദാവൂദിന്റെ കൂട്ടാളികളിലൊരാളായ സലീം ഫ്രൂട്ടിനെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുംബൈയിലെ വീട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയതെന്നും ചില സുപ്രധാന രേഖകള്‍ സലീംഫ്രൂട്ടില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള ഷാര്‍പ്പ് ഷൂട്ടേഴ്‌സ്, ലഹരിമരുന്ന് കടത്തുകാര്‍, ഹവാല ഇടപാടുകാര്‍, റിയല്‍ എസ്റ്റേറ്റ് മാനേജര്‍മാര്‍ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് എന്‍.ഐ.എ. റെയ്ഡ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ദാവൂദിന്റെ ഡി-കമ്പനിയുടെ ഉന്നത നേതൃത്വത്തിലുള്ളവര്‍ക്കെതിരേ കഴിഞ്ഞ ഫെബ്രുവരിയില്‍ എന്‍.ഐ.എ. കേസെടുത്തിരുന്നു.

ദാവൂദിന് പുറമേ അധോലോക കുറ്റവാളികളായ ഛോട്ടാ ഷക്കീൽ, ജാവേദ് ചിക്ന, ടൈഗർ മേനോൻ, ഇഖ്ബാൽ മിർച്ചി, ഹസീന പാർക്കർ തുടങ്ങിയവരും എൻ ഐ എയുടെ നിരീക്ഷണ വലയത്തിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതും ഈ കേസുമായി ബന്ധപ്പെട്ടാണ്. 1993 ലെ ബോംബെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ദാവൂദിനെ 2003ൽ ഇന്ത്യയും അമേരിക്കയും ചേർന്ന് ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.

രാജ്യത്ത് അസ്ഥിരതയുണ്ടാക്കാന്‍ ലക്ഷ്യമിട്ട് തീവ്രവാദ പ്രവൃത്തികളിലും സംഘടിത കുറ്റകൃത്യങ്ങളിലും ഇവര്‍ ഏര്‍പ്പെടുന്നതായാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. യു.എ.പി.എ. നിയമം അടക്കം ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇവരില്‍ മിക്ക പ്രതികളും നിലവില്‍ വിദേശത്താണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week