28.1 C
Kottayam
Sunday, June 7, 2026

അഭിനയിച്ച നെയ്മറിന് ചുവപ്പ് കാര്‍ഡ്, അവസാനം എംബപ്പെയുടെ ഗോളില്‍ പി എസ് ജി ജയിച്ചു

Must read

ലോകകപ്പ് കഴിഞ്ഞു പുനരാഭിച്ച ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരത്തില്‍ പി എസ് ജിക്ക് നാടകീയ വിജയം. മെസ്സി ഇല്ലാതെ എംവപ്പെയും നെയ്മറും അടങ്ങുന്ന പി എസ് ജി സ്ട്രാസ്ബര്‍ഗിനെ ആണ് നേരിട്ടത്.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിക്കാന്‍ പി എസ് ജിക്ക് ആയി. ഇഞ്ച്വറി ടൈമില്‍ എംബപ്പെ നേടിയ ഗോളിനായിരുന്നു പി എസ് ജിയുടെ വിജയം. മത്സരത്തില്‍ പെനാള്‍ട്ടിക്ക് ആയി ഡൈവ് ചെയ്തതിന് നെയ്നര്‍ ചുവപ്പ് കാര്‍ഡ് വാങ്ങുന്നതും കാണാന്‍ ആയി.

മത്സരം ആരംഭിച്ച്‌ 14ആം മിനുട്ടില്‍ തന്നെ പി എസ് ജി ലീഡ് എടുത്തിരുന്നു. നെയ്മറിന്റെ അസിസ്റ്റില്‍ നിന്ന് ബ്രസീലിയന്‍ സെന്റര്‍ ബാക്ക് മാര്‍ക്കിനോസ് ആണ് പി എസ് ജിക്ക് ലീഡ് നല്‍കിയത്. ഈ ലീഡ് മാര്‍ക്കിനോസ് തന്നെ കളയുന്നതും കാണാന്‍ ആയി. 51ആം മിനുട്ടില്‍ മാര്‍ക്കിനോസിന്റെ സെല്‍ഫ് ഗോളില്‍ സ്റ്റ്രാസ്ബര്‍ഗ് പി എസ് ജിക്ക് ഒപ്പം എത്തി. മാര്‍ക്കിനോസില്‍ തട്ടി ഒരു വലിയ ഡിഫ്ലക്ഷനോടെ ആണ് പന്ത് വലയിലേക്ക് കയറിയത്.

61ആം മിനുട്ടിലും 63ആം മിനുട്ടില്‍ മഞ്ഞ കാര്‍ഡ് കണ്ട് നെയ്മര്‍ ചുവപ്പ് കാര്‍ഡുമായി കളം വിട്ടു. നെയ്മറിന്റെ അവസാന മഞ്ഞ കാര്‍ഡ് അദ്ദേഹം പെനാള്‍ട്ടിക്ക് വേണ്ടി ബോക്സില്‍ ഡൈവ് ചെയ്തതിനായിരുന്നു. നെയ്മര്‍ പുറത്ത് പോയതോടെ പി എസ് ജി പത്തു പേരായി ചുരുങ്ങി. അവസാനം എംബപ്പെ രക്ഷക്ക് എത്തി. ഇഞ്ച്വറി ടൈമില്‍ ഒരു പെനാള്‍ട്ടിയിലൂടെ എംബപ്പെ പി എസ് ജിയുടെ വിജയ ഗോള്‍ നേടി.

- Advertisement -

വിജയത്തോടെ 44 പോയിന്റുമായി ഒന്നാമത് നില്‍ക്കുകയാണ് പി എസ് ജി. ഒന്നാം സ്ഥാനത്ത് 8 പോയിന്റിന്റെ ലീഡ് അവര്‍ക്ക് ഉണ്ട്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

Popular this week