24.2 C
Kottayam
Saturday, June 6, 2026

കുഞ്ഞ് ജനിച്ചിട്ട് രണ്ട് മാസം മാത്രം; നെയ്മറുമായുള്ള ബന്ധം വേർപ്പെടുത്തി കാമുകി

Must read

റിയോഡി ജനീറോ: ഫുട്‌ബോള്‍ സൂപ്പര്‍താരം നെയ്മറും കാമുകിയും മോഡലുമായ ബ്രൂണ ബിയാന്‍കാര്‍ഡിക്കും വേര്‍പിരിഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ബ്രൂണ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ ആറിന് നെയ്മറിനും ബ്രൂണയ്ക്കും പെണ്‍കുഞ്ഞ് പിറന്നിരുന്നു. മാവി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് രണ്ട് മാസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് ബ്രൂണോ തന്റെ തീരുമാനം വ്യക്തമാക്കിയത്.

‘ഇത് തികച്ചും സ്വകാര്യമായ കാര്യമാണ്. പക്ഷേ ഞാന്‍ എല്ലാദിവസവും വാര്‍ത്തകളിലും പരിഹാസങ്ങളിലും ഊഹാപോഹങ്ങളിലും നിറഞ്ഞുനില്‍ക്കുന്നതിനാല്‍ ഒരു കാര്യം നിങ്ങളെ അറിയിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ റിലേഷന്‍ഷിപ്പില്‍ അല്ല. ഞാനും നെയ്മറും തമ്മില്‍ ഇപ്പോള്‍ മാവിയുടെ മാതാപിതാക്കള്‍ എന്ന ബന്ധം മാത്രമാണുള്ളത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളുമെല്ലാം ഇതോടുകൂടി അവസാനിക്കുമെന്ന് ഞാന്‍ കരുതുന്നു.’ സോഷ്യല്‍ മീഡിയയില്‍ ബ്രൂണ കുറിച്ചു.

ബ്രസീലിയന്‍ മോഡല്‍ അലിന്‍ ഫാരിയാസിന് നെയ്മര്‍ അയച്ച മെസ്സേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മോഡലിന്റെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു നെയ്മര്‍ മെസ്സേജ് അയച്ചത്. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞ് നെയ്മറും രംഗത്തെത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മെസ്സേജുകളാണ് അതെന്നും നെയ്മര്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിരുന്നു.

2012-ല്‍ റിയോ കാര്‍ണിവലിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018-ല്‍ നെയ്മറും ബ്രൂണയും വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍ 2022-ല്‍ ഇരുവരും വീണ്ടും ഒന്നിച്ചു. ബന്ധം സ്ഥിരീകരിക്കുകയും ചെയ്തു. വിവാഹനിശ്ചയം വരെ കാര്യങ്ങള്‍ എത്തിയെങ്കിലും ഇതിനിടയില്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടായി. പിന്നീട് പ്രശ്‌നം സംസാരിച്ച് പരിഹരിച്ച രണ്ടുപേരും 2023-ല്‍ ഒരുമിച്ചു. കഴിഞ്ഞ ഏപ്രിലില്‍ മാതാപിതാക്കളാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത ഇരുവരും പങ്കുവെയ്ക്കുകയും ചെയ്തു.

- Advertisement -

ഇതിന് പിന്നാലെ ഗര്‍ഭിണിയായ ബ്രൂണയെ നെയ്മര്‍ വഞ്ചിച്ചുവെന്ന രീതിയില്‍ വീണ്ടും വാര്‍ത്തകള്‍ പുറത്തുവന്നു. ഇതോടെ കഴിഞ്ഞ ജൂണില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ബ്രസീല്‍ താരം രംഗത്തെത്തി. ബ്രൂണയോടും കുടുംബത്തോടും നെയ്മര്‍ മാപ്പ് ചോദിച്ചു. ബ്രൂണയില്ലാത്ത ജീവിതം ആലോചിക്കാന്‍ സാധിക്കുന്നില്ലെന്നും പരസ്പരം സ്‌നേഹിക്കുന്നത് നമ്മെ ശക്തരാക്കുമെന്നും ഇന്‍സ്റ്റഗ്രാമില്‍ നെയ്മര്‍ വ്യക്തമാക്കിയിരുന്നു. ഇതുകഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇരുവര്‍ക്കും കുഞ്ഞ് പിറക്കുകയും ചെയ്തു. ആശുപത്രിയില്‍ കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങള്‍ നെയ്മറും ബ്രൂണയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

- Advertisement -

മുന്‍കാമുകിയായ കരോളിന ഡാന്റാസുമായുള്ള ബന്ധത്തില്‍ നെയ്മറിന് 13 വയസ്സുള്ള ഒരു മകനുണ്ട്. ഡേവി ലൂക്ക എന്നാണ് മകന്റെ പേര്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week