CrimeFeaturedHome-bannerKeralaNews
കൊല്ലത്ത് ഇസ്രയേലുകാരിയെ കഴുത്തറുത്ത് കൊന്നു, പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു
കൊല്ലം: കൊല്ലത്ത് ഇസ്രയേല്‍ സ്വദേശിനിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊല്ലം മുഖത്തല കോടാലിമുക്കിലാണ് ഇസ്രയേല്‍ സ്വദേശിനിയായ സ്വത്വാ (36) കൊല്ലപ്പെട്ടത്. സ്വത്വായെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഇവരൊടൊപ്പം കഴിഞ്ഞിരുന്ന സുഹൃത്ത് കൃഷ്ണചന്ദ്രന്‍ സ്വയം കത്തികൊണ്ട് ശരീരത്തില്‍ കുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇതേതുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കൃഷ്ണചന്ദ്രനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News