30.6 C
Kottayam
Tuesday, May 7, 2024

നാലു ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ വഴിയിലുപേക്ഷിച്ച് അമ്മ,കൊല്ലം അഞ്ചലില്‍ പിന്നീട് നടന്നതിങ്ങനെ

Must read

അഞ്ചല്‍: നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ പെരുവഴിയില്‍ ഉപേക്ഷിച്ചുകടന്ന അമ്മയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പോലീസ്.കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം ഓട്ടോയില്‍ കടന്നുകളഞ്ഞ യുവതിയെ പരിസരത്തെ നിരീക്ഷണ ക്യാമറകളില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. മേവറം – അയത്തില്‍ ബൈപാസ് റോഡില്‍ നിന്നും ശ്രീനാരായണ പബ്ലിക് സ്‌കൂളിലേക്കുള്ള വഴിയിലായിരുന്നു സംഭവം. വഴിയാത്രക്കാരാണ് സമീപത്തെ ആക്രികടയ്ക്ക് സമീപം കുഞ്ഞിനെ ടവ്വലില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൈവേ പോലീസും പിങ്ക് പോലീസും സ്ഥലത്തെത്തി കുഞ്ഞിനെ പാലത്തറയിലുള്ള എന്‍.എസ്.സഹകരണ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചയാളെ തിരക്കിയിറങ്ങിയത്. സംഭവം നടക്കുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പ് ഒരു യുവതി സമീപത്തുള്ള ആട്ടോസ്റ്റാന്‍ഡില്‍ നിന്നും ആട്ടോ വിളിച്ചു പോയതായി കണ്ടെത്തിയിരുന്നു.നിരീക്ഷണ ക്യാമറകളിലും യുവതി പതിഞ്ഞിരുന്നു. തുടര്‍ന്ന് ആട്ടോ ഡ്രൈവറും നാട്ടുകാരും പോലീസും നടത്തിയ തെരച്ചിലില്‍ അയത്തില്‍ ബൈപാസ് ജംഗ്ഷനില്‍ നിന്നും യുവതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു. അഞ്ചല്‍ വയലാ സ്വദേശിയായ അവിവാഹിതയായ യുവതി ഇക്കഴിഞ്ഞ 25നാണ് തൃശൂരിലെ ഒരു ആശുപത്രിയില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. യുവതിയുടെ സുഹൃത്തായ അനിയന്‍ ബാവാ എന്നു വിളിക്കുന്ന സുനിയുടെ നിര്‍ദേശപ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week