ലക്നൗ∙ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവരന്‍ വാഹനാപകടത്തില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബദൗണിലാണ് ദാരുണമായ അപകടം. ഉത്തര്‍പ്രദേശിലെ ചാന്ദപൂര്‍ സ്വദേശിയായ ജിതേന്ദ്ര കുമാര്‍ സിങ് (28) അണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ജിതേന്ദ്ര സിങ്ങിന്റെ അമ്മയ്ക്കും ഗുരുതരമായി പരുക്കേറ്റു.
കഴിഞ്ഞ ദിവസം ബദൗണില്‍ വച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങിന് ശേഷം അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും എതിരെ എത്തിയ ട്രാക്ടര്‍ ഇടിക്കുയായിരുന്നു. ഗുരുതരമായി പരുക്കറ്റ ജിതേന്ദ്ര, സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. അമ്മ അനാര്‍കലി ദേവി ഗുരുതരാവസ്ഥയാലാണ്.
വിവാഹത്തിന്‍റെ ചടങ്ങുകളുടെ ഭാഗമായി വധു മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. അതിനാല്‍ ജിതേന്ദ്ര കുമാറും അമ്മയും വീട്ടിലേക്ക് തിരികെ പോകുന്നതിനിടെയാണ് അപകടം. ബുദൗണില്‍ വലിയ ആഘോഷമായാണ് ജിതേന്ദ്രയുടെ വിവാഹം നടന്നത്. മൂന്നു മണിക്കൂറിനുശേഷം നടന്ന അപകടത്തിൽ വരൻ മരിച്ചതിന്റെ നടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുകളും.
വിവാഹനിശ്ചയത്തിന് രണ്ടു മാസം മാത്രം ബാക്കിനിൽക്കേ യുവതിക്ക് ദാരുണാന്ത്യം. കൊച്ചി ഇൻഫോ പാർക്ക് ഉദ്യോഗസ്ഥ കിടങ്ങറ മുണ്ടുചിറ വീട്ടിൽ പാർവതി ജഗദീഷ് (27) ആണ് വാഹനാപകടത്തിൽ മരിച്ചത്. ദേശീയപാതയിൽ പാതിരപ്പള്ളിയിൽ സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി. ബസ് ഇടിക്കുകയായിരുന്നു. മെയ് 20 നായിരുന്നു പാർവതിയുടെ വിവാഹനിശ്ചയം നടത്താനിരുന്നത്.
ശനിയാഴ്ച രാവിലെയായിരുന്നു അപകടം. കൊച്ചിയിൽനിന്ന് വീട്ടിലേക്ക് വരും വഴി റോഡ്പണി നടക്കുന്ന ഭാഗത്തുവച്ച് കെ.എസ്.ആർ.ടി.സി. ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഉടനെ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായിരുന്നതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരം മരണം സംഭവിക്കുകയായിരുന്നു.
വെളിയനാട് സർവീസ് സഹകരണബാങ്ക് മുൻ പ്രസിഡന്റ് ജഗദീഷ് ചന്ദ്രന്റെയും ലതാമോളുടെയും മകളാണ്. സഹോദരൻ: ജെ. കണ്ണൻ (ദുബായ്). സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.