28.2 C
Kottayam
Friday, June 5, 2026

‘മോദി നുണ ഫാക്ടറി’പാകിസ്താനെക്കാൾ തൊഴിലില്ലായ്മ ഇന്ത്യയിൽ;കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ റാലി

Must read

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ വലിയ വിജയം ലക്ഷ്യമിട്ട് ഇന്ത്യ സഖ്യത്തിന്‍റെ ആദ്യ സംയുക്ത റാലി ബിഹാറിലെ പാറ്റ്നയില്‍ നടന്നു. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുൻ ഖര്‍ഗെ, തേജസ്വി യാദവ്, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, ലാലു പ്രസാദ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ റാലിയിൽ പങ്കെടുത്തു. യുപിയിൽ 80 ഉം . ബിഹാറിൽ 40 ഉം സീറ്റുകൾ നേടിയാൽ രാജ്യത്തെ രക്ഷിക്കാനാകുമെന് അഖിലേഷ് യാദവ് പറഞ്ഞു.  

ബിഹാറിൽ നിന്ന് തുടങ്ങുന്ന ഈ കൊടുംങ്കാറ്റ് രാജ്യം മുഴുവൻ വീശിയടിക്കട്ടെയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് വെറുപ്പിന്‍റെ രാജ്യമായിരുന്നില്ല. ഇവിടെ എങ്ങനെ വെറുപ്പ് ഉണ്ടായി? ഇന്ത്യയിലെ കർഷകരോടും, വ്യാപാരികളോടും സർക്കാർ ചെയ്യുന്നതെന്താണ്? 40 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഇന്ന് രാജ്യം നേരിടുന്നത്.

ഈ രാജ്യത്ത് സംവരണം എങ്ങനെയാണ്? സമസ്ത മേഖലകളെയും മോദി തകർത്തു. മുതലാളിമാർക്ക് വേണ്ടിയാണ് മോദി പ്രവർത്തിക്കുന്നത്. രാജ്യത്തിന്‍റെ വികസനത്തിന് ജാതി സെൻസസ് അനിവാര്യമെന്നും രാഹുൽ അഗ്നിവീർ സംവിധാനം യുവാക്കളെ ചതിക്കുകയാണ്. അഗ്നിവീർ വീരമൃത്യം വരിച്ചാൽ ഒരു ആനുകൂല്യവും കിട്ടില്ല. ആർ എസ് എസിനെയും, ബി ജെ പിയെയും ഭയമില്ല. ധീരമായി പോരാടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

മോദിക്ക് പാദസേവ ചെയ്യാനായി തേജസ്വിയെ നിതീഷ് കുമാര്‍ വഞ്ചിച്ചുവെന്ന് ലാലു പ്രസാദ് യാദവ് തുറന്നടിച്ചു. ചാഞ്ചാടി നടക്കുന്നവൻ ഇനിയും ആ പണി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലാഴിമഥനത്തിൽ അസുരന്മാരുടെ കൈയിൽ അമൃത് കിട്ടിയത് പോലെയാണ് മോദിയുടെ കൈയിൽ അധികാരം എത്തിയതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

- Advertisement -

തെറ്റായ കൈകളിലെത്തിയ അമൃത് തിരിച്ചെടുക്കണം.മോദിയുടെ ഏകാധിപത്യത്തെ ചെറുത്തില്ലെങ്കിൽ രാജ്യത്തെ രക്ഷിക്കാനാവില്ല. മോദിയുടെ ഗ്യാരണ്ടി പൂജ്യം ഗ്യാരണ്ടിയാണ്. നൽകിയ ഒരു വാഗ്ദാനവും ഒരു നടപ്പാക്കിയില്ല. അതുകൊണ്ടാണ് കർഷകർക്ക് വീണ്ടും പ്രതിഷേധിക്കേണ്ടിവരുന്നതെന്നും യെച്ചൂരി പറഞ്ഞു. ഭയന്ന് പിന്മാറില്ലെന്ന് തേജസ്വി യാദവ് പറഞ്ഞു.

- Advertisement -

അന്വേഷണ ഏജൻസികൾ തന്നെയും കുടുംബത്തെയും നിരന്തരം വേട്ടയാടുകയാണ്. പ്രതിപക്ഷ പാർട്ടി നേതാക്കളെ വെറുതെ വിടുന്നില്ല.രാഹുൽ ഗാന്ധിയുടെയും, അഖിലേഷ് യാദവിന്‍റെയുമൊക്കെ പിന്നാലെ ഏജൻസികളുണ്ട്. ബിജെപി  വാഷിംഗ് മെഷീനായിരിക്കുന്നു. ഏത് അഴിമതി പാർട്ടി അവിടെ ചെന്നാലും വെളുപ്പിച്ചെടുക്കും.  

മോദി നുണ ഫാക്ടറിയാണ്. ദാരിദ്ര്യവും, തൊഴിലില്ലായ്മയും മറച്ചു വയ്ക്കാൻ നുണ പറഞ്ഞ് നടക്കുകയാണ്. കണ്ണട തുടച്ച്  യാഥാർത്ഥ്യങ്ങൾ കാണാൻ മോദി  ശ്രമിക്കണം. ബി ജെപിയിലെ കുടുംബാധിപത്യം മോദി കണ്ടില്ലെന്ന് നടിക്കുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week