32.3 C
Kottayam
Tuesday, April 30, 2024

കൊല്ലത്ത് ഭര്‍തൃവീട്ടില്‍ നവവധു തൂങ്ങി മരിച്ച നിലയില്‍

Must read

കൊല്ലം: ശാസ്താംകോട്ട നെടിയവിളയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടിയവിള സ്വദേശി രാജേഷിന്റെ ഭാര്യ ധന്യാദാസ് ആണ് മരിച്ചത്. രാജേഷിനെതിരെ പോലീസ് കേസെടുത്തു. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

മൂന്നു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഒവു ജ്വല്ലറിയില്‍ ജീവനക്കാരിയായിരുന്നു ധന്യ. ടിപ്പര്‍ ലോറിയില്‍ ജീവനക്കാരനാണ് രാജേഷ്. ഇരുവരും തമ്മില്‍ കഴിഞ്ഞ രാത്രിയും വഴക്ക് നടന്നിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. രാവിലെ മുറിയിലെ ജനാലയിലാണ് ധന്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ധന്യാദാസിന്റെ മരണത്തിനു പിന്നില്‍ ഭര്‍തൃവീട്ടിലെ പീഡനമാണെന്ന് വീട്ടുകാര്‍ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week